ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കാം; സൗകര്യമൊരുക്കി റിയല്‍ എസ്റ്റേറ്റ് ആപ്പ്

കോവിഡ് മഹാമാരിയില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമായി, പലരുടെയും ശമ്പളം പകുതിയോളം വെട്ടിച്ചുരുക്കി. ഈ പ്രതിസന്ധിയില്‍ ഒഴിവാക്കാനാകാത്ത പല ചെലവുകളും വന്‍ സാമ്പത്തിക ബാധ്യതയാണ് വ്യക്തികള്‍ക്ക് ഉണ്ടാക്കുന്നത്. അതിനു പുറമെ മാസവാടകയും. ഒരുപക്ഷേ വ്യക്തികള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ വഹിക്കുന്ന ഏറ്റവും വലിയ ചെലവുകളില്‍ ഒന്നാണ് വാടക.

വാടക കൈമാറ്റത്തിനായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കൊണ്ട് അടുത്ത രണ്ട് മാസങ്ങളില്‍ ആവശ്യമെങ്കില്‍ കൈയിലുള്ള പണം നിലനിര്‍ത്താം. ഈ സൗകര്യം ഒരുക്കുകയാണ് ഹൗസിംഗ് ഡോട്ട് കോമിന്റെ 'പേ റെന്റ്' പ്ലാറ്റ്‌ഫോം. റിയല്‍ എസ്റ്റേറ്റ് ആപ്പ് ആയ ഹൗസിംഗ് ഡോട്ട് കോമില്‍ കഴിഞ്ഞയാഴ്ചയാണ് ഈ പുതിയ സൗകര്യം കമ്പനി ഉള്‍പ്പെടുത്തിയത്.

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറമെ, വാടകയ്ക്ക് കൊടുക്കാന്‍ യുപിഐ, ഡെബിറ്റ് കാര്‍ഡുകള്‍ പോലുള്ള ഡിജിറ്റല്‍ പേയ്മെന്റിന്റെ മറ്റ് മോഡുകളും വാടകക്കാര്‍ക്ക് ഉപയോഗിക്കാം. ഹൗസിംഗ് ഡോട്ട് കോം മാത്രമല്ല, നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഈ ഓപ്ഷന്‍ നടപ്പാക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓര്‍ക്കുക വാടക നല്‍കാല്‍ സാവകാശം ലഭിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതില്ല. എന്നാല്‍ ഈ ഓപ്ഷന്‍ ലഭ്യമല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാലും ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ആശ്വാസം ഒരു മാസം അല്ലെങ്കില്‍ 45 ദിവസം മാത്രമേ നീണ്ടു നില്‍ക്കൂ, കാരണം ക്രെഡിറ്റ് കാര്‍ഡിന്റെ കുടിശ്ശിക അടയ്ക്കേണ്ടതുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് കുടിശികയ്ക്കുള്ള പലിശയാണ് പ്രധാന വില്ലന്‍. ഇഎംഐ സൗകര്യം ലഭ്യമാണെങ്കിലും ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് പ്രതിവര്‍ഷം 36% വരെ ഉയരുമെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാടക അടയ്ക്കുന്നത് ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുമെങ്കിലും പിന്നാട് ബാധ്യതയാകാതെ നോക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it