ജിയോ വാര്‍ഷിക പ്ലാനിലെ പുതിയ മാറ്റം അറിയാം
റിലയന്‍സ് ജിയോ പ്രീപെയ്ഡ് വാര്‍ഷിക പ്ലാനില്‍ മാറ്റം വരുത്തി. മുമ്പ് 2,020 രൂപ നിരക്കില്‍ ലഭ്യമായിരുന്ന പ്ലാനിന്റെ വില ഇപ്പോള്‍ 2,121 രൂപയായി ഉയര്‍ത്തി. എന്നാല്‍, പ്ലാനിലെ നേട്ടങ്ങള്‍ അതേപടി തുടരും. 101 രൂപയാണ് വാര്‍ഷിക പ്ലാനില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതായത് പ്രതിമാസം 8.4 രൂപ കൂടും.
336 ദിവസത്തേക്ക് മൊത്തം 504 ജിബി ഡാറ്റയാണ് വാര്‍ഷിക പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. വരിക്കാര്‍ക്ക് പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിംഗും ജിയോ ടു നോണ്‍ ജിയോ ഫോണുകള്‍ക്ക് 12000 മിനിറ്റ് സൌജന്യ കോള്‍ സൌകര്യവും ലഭിക്കും.
എസ്എംഎസുകള്‍ പ്രതിദിനം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡാറ്റ പാക്കേജുകള്‍ക്കൊപ്പം എല്ലാ ജിയോ ആപ്ലിക്കേഷനുകള്‍ക്കും കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline