യു.പി.ഐ പേയ്മെന്റ് സൗകര്യമേകി ജിയോ

യു.പി.ഐ പേയ്മെന്റ് ഇടത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ കമ്പനി മാറി. സ്വകാര്യ യുപിഐ പേയ്മെന്റ് ദാതാക്കളായ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവരുമായാണ് ജിയോ മത്സരിക്കുന്നത്.

നിലവില്‍ 370 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന ജിയോയുടെ യുപിഐ പേയ്മെന്റ് സൗകര്യം വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.നേരത്തെ ജിയോ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായി യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിനായി റിലയന്‍സ് ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജിയോയുടെ യുപിഐ പേയ്മെന്റുകള്‍ / മണി ട്രാന്‍സ്ഫര്‍ സവിശേഷത ജിയോ മണി വാലറ്റുമായി നേരിട്ട് ലിങ്കു ചെയ്തിട്ടില്ല, പക്ഷേ എല്‍ടിഇ നെറ്റ്വര്‍ക്ക് ദാതാവിന്റെ മൈ ജിയോ അപ്ലിക്കേഷനില്‍ ലഭ്യമാണ്. ഈ അപ്ലിക്കേഷന്‍ മറ്റ് ജിയോ അപ്ലിക്കേഷനുകളായ ജിയോ സിനിമ, ജിയോ ടിവി,ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ഒരു പോര്‍ട്ടലായും പ്രവര്‍ത്തിക്കുന്നു.

മറ്റ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ആപ്പുകള്‍ ഉപയോഗിക്കുന്നതുപോലെ യുപിഐ പിന്‍ ജനറേറ്റ് ചെയ്തതിനുശേഷം മാത്രമേ ജിയോ വരിക്കാര്‍ക്ക് ജിയോ യുപിഐ സേവനം ഉപയോഗിക്കാന്‍ കഴിയൂ. യുപിഐ പിന്‍ സൃഷ്ടിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറിലുള്ള ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവയും നല്‍കണം.

യൂസര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ ഉപയോഗിച്ച് പണം അയക്കാനും, സ്‌കാന്‍ ചെയ്ത് അയക്കാനും, കൂടാതെ പണം ആവശ്യപ്പെടാനും സാധിക്കും. പാസ്ബുക്ക് ഓപ്ഷനും ഇതിലുണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും മൈജിയോ ആപ്പില്‍ ആഡ് ചെയ്യാനാവും.മറ്റ് യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം, വാട്സാപ്പ് എന്നിവയോട് സമാനമായാണ് മൈജിയോ ആപ്പിലും യുപിഐ പ്രവര്‍ത്തിക്കുക. ഈ മേഖലയിലേക്കുള്ള ജിയോയുടെ ചുവടുവെപ്പ് രാജ്യത്ത് ഇനിയും യുപിഐ പേയ്‌മെന്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഡിസംബറില്‍ മാത്രം യുപിഐ വഴി 2.02 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it