റിലയന്‍സ് ഓഹരി വില 2000 രൂപ മറികടന്നു

മാര്‍ച്ചിലെ നിലവാരത്തില്‍നിന്ന് 130 % വര്‍ധന

RIL in talks to sell $1 bln Reliance Retail stake to Silver Lake
Image credit: www.videoblocks.com
-Ad-

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2000 രൂപ മറികടന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2010 രൂപ നിലവാരത്തിലെത്തി ഓഹരി വില.

വിപണിമൂല്യം 12 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈയിടെ സ്വന്തമാക്കിയിരുന്നു. 12.7 ലക്ഷം കോടിയാണ് ഇന്നത്തെ മൊത്തം മൂല്യം. മാര്‍ച്ചിലെ നിലവാരത്തില്‍നിന്ന് 130 ശതമാനമാണ് ഓഹരി വിലയിലുണ്ടായ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 867.43 രൂപയും ഉയര്‍ന്ന വില 2010 രൂപയുമാണ്. മാര്‍ച്ച് 23ന് 88,405 രൂപമുടക്കി 100 ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ മൂല്യം രണ്ടു ലക്ഷം രൂപയാകുമായിരുന്നു.

ഗൂഗിളുമായി ചേര്‍ന്ന് ജിയോ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.5ജി സ്പെക്ട്രം അനുവദിക്കുന്നതിന് ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ.ജൂലായ് 24ന് പ്രഖ്യാപിക്കാനിരുന്ന ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 30 ലേക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here