റീറ്റെയ്ൽ രംഗത്തെ ഏറ്റവും മികച്ച 10 തൊഴിലിടങ്ങൾ

ജീവനക്കാർക്ക് ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നത് ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകമാണ്. ഇന്ത്യയുടെ റീറ്റെയ്ൽ രംഗത്ത് ഇത്തരത്തിൽ മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ച ധാരാളം കമ്പനികളുണ്ട്. ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടും റീറ്റെയ്ൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (RAI ) ചേർന്ന് ഇതിൽനിന്നും 10 മികച്ച കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നു.

ഓരോ കമ്പനികളുടെയും ജീവനക്കാരുമായി നേരിട്ട് സംവദിച്ചും സ്ഥാപനങ്ങളുടെ മാനേജ്മെന്റ് രീതികൾ പഠിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ സർവേയിൽ 30 സ്ഥാപനങ്ങളിലെ 8500 ജീവനക്കാരാണ് പങ്കെടുത്തത്.

വാൾമാർട്ട് ഇന്ത്യ

അമേരിക്കൻ റീറ്റെയ്ൽ ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യൻ ഹോൾസെയിൽ ബിസിനസ് വിഭാഗമാണ് ഇത്. രാജ്യത്ത് 23 B2B സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ഇതുകൂടാതെ രണ്ട് ഫുൾഫിൽമെന്റ് കേന്ദ്രങ്ങളുമുണ്ട്.

മെട്രോ കാഷ് & ക്യാരി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

2003-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ഹോൾസെയിൽ സ്ഥാപനമായ മെട്രോ കാഷ് & ക്യാരി പ്രവേശിക്കുന്നത്. രാജ്യത്ത് ഇപ്പോൾ 27 ഹോൾസെയിൽ ഡിസ്ട്രിബ്യുഷൻ കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്.

ലൈഫ്സ്റ്റൈൽ ഇന്റർനാഷണൽ

1999 മുതൽ ഇന്ത്യയിൽ സാന്നിധ്യമുള്ള ഫാഷൻ റീറ്റെയ്ൽ കമ്പനിയാണ് ലൈഫ്സ്റ്റൈൽ ഇന്റർനാഷണൽ. ദുബായ് ആസ്ഥാനമായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണിത്.

പ്യൂമ സ്പോർട്സ് ഇന്ത്യ

സ്പോർട്സ് ഉൽപന്നങ്ങളുടെ നിർമാണ, വിതരണ കമ്പനിയാണ് പ്യൂമ. ബെംഗളൂരു-ആസ്ഥാനമായി 2005 ലാണ് കമ്പനി പ്രവർത്തമാരംഭിച്ചത്.

ബാർബെക്യു നേഷൻ

ബെംഗളൂരു ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ശൃംഖലയാണ് ബാർബെക്യു നേഷൻ. സായാജി ഹോട്ടൽസ് പ്രൊമോട്ട് ചെയ്യുന്ന കമ്പനിക്ക് രാജ്യത്ത് നൂറോളം റെസ്റ്റോറന്റുകളുണ്ട്.

ഹാർഡ്കാസിൽ റെസ്റ്റോറന്റ്സ്

പ്രമുഖ ഫുഡ് ചെയിൻ ആയ മക് ഡൊണാൾഡ്‌സിന്റെ മാസ്റ്റർ ഫ്രാഞ്ചൈസിയാണ് ഹാർഡ്കാസിൽ റെസ്റ്റോറന്റ്സ്. ഇന്ത്യയിൽ മക് ഡൊണാൾഡ്‌സ് ഔട്ട്ലെറ്റുകളുടെ നടത്തിപ്പവകാശം ഈ കമ്പനിക്കാണ്. വെസ്റ്റ്ലൈഫ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സബ്സിഡിയറിയാണ് ഹാർഡ്കാസിൽ.

ടൈറ്റൻ കമ്പനി

1984-ൽ ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെയും സംയുക്തസംരംഭമായി നിലവിൽ വന്ന കമ്പനിയാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ്. ടൈറ്റൻ വാച്ചസ് ലിമിറ്റഡ് എന്നായിരുന്നു ആദ്യ നാമം. ബെഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നു.

ക്രോമ

രാജ്യത്തെ പ്രമുഖ കൺസ്യൂമർ ഇലക്രോണിക്‌സ് & റീറ്റെയ്ൽ ചെയ്ൻ ആണ് ക്രോമ. ടാറ്റ ഗ്രൂപ്പ് സബ്‌സിഡിയറിയായ ഇൻഫിനിറ്റി റീറ്റെയ്ൽ ആണ് ക്രോമ സ്റ്റോറുകൾ നടത്തുന്നത്. 28 നഗരങ്ങളിലായി 125 ക്രോമ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനട്ടൻ

ഇറ്റലി ആസ്ഥാനമായ ഗ്ലോബൽ ഫാഷൻ ബ്രാൻഡാണ് യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനട്ടൻ. 25 വർഷത്തിലേറെയായി ഇന്ത്യയിൽ സാന്നിധ്യമുണ്ട്.

മാർക്ക് & സ്‌പെൻസർ

ലണ്ടൻ ആസ്ഥാനമായ റീറ്റെയ്ൽ കമ്പനിയാണ് മാർക്ക് & സ്‌പെൻസർ. തുണിത്തരങ്ങൾ, ഹോം പ്രോഡക്ടസ് എന്നീ മേഖലകളിലാണ് കമ്പനി പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. 2001-ൽ ഇന്ത്യയിൽ എത്തിയ മാർക്ക് & സ്‌പെൻസറിന് നിലവിൽ 60 ലധികം ഔട്ട്ലെറ്റുകൾ ഉണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it