വായുമലിനീകരണം: എയർ പ്യൂരിഫയറുകൾക്ക് ഓൺലൈനിൽ റെക്കോർഡ് വില്പന

രാജ്യത്ത് വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതോടെ എയർ പ്യൂരിഫയറുകൾക്ക് നല്ലകാലം. ആമസോണിലും ഫ്ലിപ്കാർട്ടിലും ഉത്സവ കാല വില്പനയിൽ സ്മാർട്ട്ഫോണുകൾക്കൊപ്പം ഇത്തവണ റെക്കോർഡിട്ടത് ഈ ഉപകരണങ്ങളാണ്.

എയർ പ്യൂരിഫയറുകളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 400 ശതമാനം വർധനവാണ് ഫ്ലിപ്പ്കാർട്ട് രേഖപ്പെടുത്തിയത്. വായുമലിനീകരണം വർധിക്കുന്നെന്ന മാധ്യമ റിപ്പോർട്ടുകളോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമാണ് ഈ വളർച്ച.

ആമസോണിൽ പ്യൂരിഫയറുകളുടെ വിൽപനയിൽ മൂന്ന് മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തെ 10 നഗരങ്ങളിൽ ഒൻപതെണ്ണവും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ഈ ദീപാവലി കാലത്ത് മലിനീകരണത്തോത് റെക്കോർഡ് നിലയിൽ എത്തി.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി പാനസോണിക്, ഹണിവെൽ, ഷവോമി, ഫിലിപ്‌സ്, ഡൈസൺ തുടങ്ങിയ കമ്പനികൾ എയർ പ്യൂരിഫയറുകളുടെ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. അവയെ കൂടുതൽ ആകർഷകമാക്കാൻ, ഇത്തവണ വിലയും കുറച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it