'ആമസോണ്‍ ഫ്രഷ്' തുടങ്ങി; അരിയും പച്ചക്കറിയുമായി 5000 ത്തിലേറെ ഐറ്റംസ് വാങ്ങാം

ഇ- കൊമേഴ്‌സ് വിപണിയിലെ വമ്പന്മാരായ ആമസോണ്‍ തങ്ങളുടെ ഏറ്റവും പുതിയ റീറ്റെയില്‍ ഗ്രോസറി സംവിധാനം ആരംഭിച്ചു. 5000 ത്തിലേറെ അവശ്യ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ആമസോണ്‍ ഫ്രഷിന് കമ്പനി തുടക്കം കുറിച്ചു. ബംഗളുരുവിലാണ് ഇപ്പോള്‍ ഡെലിവറി നടത്തുന്നത്. പിന്നീട് സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. 2007 ല്‍ വാഷിംങ്ടണ്‍ സിയറ്റില്‍ ആരംഭിച്ച 'ആമസോണ്‍ ഫ്രഷ'് എന്ന സംരംഭം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമല്ല റീറ്റെയില്‍ മേഖലയില്‍ വരാനിരിക്കുന്ന ഓണ്‍ലൈന്‍ മത്സരം കൂടെ മുന്നില്‍ കണ്ടാണ്.

ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ ഗ്രോസറി വിപണിരംഗത്തേക്ക് കടന്നുവരാനിരിക്കെയാണ് ആമസോണ്‍ തങ്ങളുടെ ഗ്രോസറി ഷോപ്പിങ് സേവനത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍ ഗ്രോസറി രംഗത്തേക്ക് കടന്നുവരാന്‍ മികച്ച അവസരം തന്നെയാണ് ആമസോണ്‍ പ്രയോജനപ്പെടുത്തിയത്. ആമസോണ്‍ ഫ്രഷ് ലോഞ്ച് ചെയ്യുന്നതിന് മുന്‍പ് തങ്ങളുടെ പ്രൈം നൗ ആപ്പ് വഴിയാണ് ആമസോണ്‍ ഗ്രോസറി സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്.

അരി, പച്ചക്കറി വീട്ടു സാധനങ്ങള്‍ എന്നിവയോടൊപ്പം ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളും ഡെലിവറി ചെയ്യും. ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഡെലിവറി എന്ന സംവിധാനമാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it