റിലയന്‍സ് റീട്ടെയ്ലിലും ആമസോണ്‍ നിക്ഷേപം; ഓഹരിക്കു കുതിപ്പ്

റിലയന്‍സ് റീട്ടെയ്ലില്‍ ആമസോണ്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായുള്ള വിവരം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില കുതിച്ചുയര്‍ന്നു. ഇന്നു രാവിലത്തെ ട്രേഡിംഗ് തൂടങ്ങി രണ്ടു മണിക്കൂറിനകം വില 3.40 ശതമാനം ഉയര്‍ന്ന് 2127.85 രൂപയായി.

ആമസോണ്‍ റിലയന്‍സ് റീട്ടെയ്ലിന്റെ 9.9 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ചര്‍ച്ച നടക്കുന്നത്. ഇടപാട് സാധ്യമായാല്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിന് കൂടുതല്‍ ശക്തമായ വേരോട്ടം ഉറപ്പാകും.ചെറുകിട കച്ചവടക്കാര്‍ക്ക് ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന് ഏപ്രില്‍ മാസാദ്യം ആമസോണ്‍ ഇന്ത്യ ലോക്കല്‍ ഷോപ്‌സ് ഓണ്‍ ആമസോണ്‍ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. രാജ്യത്തെ നൂറ് ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ നിന്നായി 5,000ത്തിലധികം ചെറുകിട കച്ചവടക്കാരെ ആമസോണിലേക്കെത്തിക്കാനാണ് ശ്രമം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയന്‍സ് ഇന്റസ്ട്രീസില്‍ 152055.45 കോടി രൂപയുടെ നിക്ഷേപം നടന്നു. ജിയോ പ്ലാറ്റ്‌ഫോമിലേക്കായിരുന്നു ഈ തുകയത്രയുമെത്തിയത്. ഫേസ്ബുക്ക്, സില്‍വര്‍ ലേക് പാര്‍ട്‌ണേര്‍സ്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേര്‍സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബദല, അഡിയ, ടിപിജി, എല്‍ കാട്ടര്‍ടണ്‍, പിഐഎഫ്, ഇന്റല്‍ കാപിറ്റല്‍, ക്വാല്‍കം വെഞ്ചേര്‍സ് എന്നിവരാണ് നിക്ഷേപം നടത്തിയത്. ഗൂഗിള്‍ 33737 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it