ചെറുകിട ബ്രാൻഡുകളെ സഹായിക്കാൻ ആമസോൺ ഇന്ത്യയുടെ പുതിയ പദ്ധതി 

ആമസോൺ ഇന്ത്യയുടെ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വില്പന നടത്തുന്ന ചെറുകിട ബ്രാൻഡുകളെ സഹായിക്കാൻ കമ്പനി 'സെലക്ട്' എന്ന പുതിയ സേവനം പുറത്തിറക്കും.

സെലക്ടിലൂടെ ഒരു പിടി ബ്രാൻഡ് ബിൽഡിംഗ് ടൂളുകളും സേവനങ്ങളും വില്പനക്കാരായ കമ്പനികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളുടെ പ്രതികരണം, കൺസൾട്ടിങ്, ബ്രാൻഡ് സുരക്ഷ തുടങ്ങിയ വിവിധ സേവനങ്ങൾ ഉൾപ്പെടുന്നതാണ് സെലക്ട്.

ബ്രാൻഡുകളുമായി ദീർഘകാല ബന്ധം നിലനിർത്താൻ ഇതുപകരിക്കുമെന്നാണ് ആമസോൺ കരുതുന്നത്.

ഈയിടെയാണ് 4 ലക്ഷം വിൽപനക്കാർ എന്ന നേട്ടം ആമസോൺ കൈവരിച്ചത്. വെറും 15 മാസം കൊണ്ടാണ് വില്പനക്കാരുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായി ഉയർന്നത്.

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ് കാർട്ട് ആണ് ഇന്ത്യയിൽ ആമസോണിന്റെ പ്രധാന എതിരാളി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it