ആമസോണ്‍ പ്രൈം ഡേ സെയ്ല്‍ വരുന്നു

ജൂലൈ 15 മുതല്‍ ആമസോണിന്റെ പ്രൈം ഡേ 2019 സെയ്ല്‍ ആരംഭിക്കുന്നു. ആമസോണിന്റെ പ്രൈം വരിക്കാര്‍ക്ക് വേണ്ടി മാത്രമായി വമ്പന്‍ ഡീലുകളും ഓഫറുകളുമാണ് ഇതിലുണ്ടാവുക. മൊബീല്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഏറ്റവും വിലക്കിഴിവുണ്ടാകുന്ന വിഭാഗങ്ങള്‍.

ജൂലൈ 15ന് ആരംഭിക്കുന്ന സെയ്ല്‍ 48 മണിക്കൂറാണ് ഉണ്ടാവുക. വമ്പന്‍ ഡീലുകള്‍, പുതിയ ഉല്‍പ്പന്ന അവതരണങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ഇതുവരെ കാണാത്ത തരത്തിലുള്ള ഓഫറുകളാണ് ഇത്തവണ ഉണ്ടാകുകയെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1000ത്തിലേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കും. പരിമിതമായ സ്റ്റോക്കുകള്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ലൈറ്റ്‌നിംഗ് ഡീലുകളുണ്ടാകും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇപ്പോള്‍ത്തന്നെ ഓഫറുകള്‍ തുടങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 5,000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകളുണ്ടാകും. ലാപ്‌ടോപ്പുകള്‍ക്ക് 35,000 രൂപവരെ കിഴിവുണ്ട്. സാംസംഗ് ഗിയര്‍ എസ്3ക്ക് ഒരിക്കലും ലഭിക്കാത്ത വിലക്കിഴിവ് പ്രൈം സെയ്‌ലിലുണ്ടാകുമെന്ന് ആമസോണ്‍ പ്രഖ്യാപിക്കുന്നു.

എല്‍ഇഡി ടിവികള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്. ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ കിന്‍ഡില്‍ ഇ-ബുക്ക്, ഇക്കോ സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക് എന്നിവയ്ക്കും മികച്ച ഓഫറുകള്‍ ലഭ്യമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it