ആമസോൺ പ്രൈം: ഇന്ത്യൻ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിനെ പൊളിച്ചെഴുതി നേടിയ വിജയം

കമ്പനിയുടെ ഹൃസ്വകാല വരുമാനത്തെ ബാധിക്കുമെന്നറിഞ്ഞാലും ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്ക് ഒട്ടും കുറവ് വരാതിരിക്കാൻ വേണ്ടി എന്ത് മാറ്റങ്ങൾ കൊണ്ടുവരാനും ഓഫറുകൾ നിലനിർത്താനും ബെസോസ് തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ ആമസോൺ പ്രൈമിന്റെ തുടക്കകാലത്ത് നഷ്ടങ്ങളുടെ കണക്കുകളാണ് കൂടുതലുണ്ടായിരുന്നത്.

എന്നാൽ, ദീർഘകാലത്തേയ്ക്ക് ഇത് ഗുണം ചെയ്തു. സമയം കളയാനായി പ്രൈമിൽ വന്നുപോകുന്നവർ പിന്നീട് സ്ഥിരം സബ്സ്ക്രൈബർമാരായി മാറി. ആമസോണിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരിൽ 63 ശതമാനം പേരും ഇപ്പോൾ പ്രൈം അംഗങ്ങളാണ്.

സബ്‌സ്‌ക്രിപ്ഷൻ എന്ന സമ്പ്രദായം തീരെ സ്വീകാര്യമല്ലാത്ത ഉപഭോക്താക്കളാണ് ഇവിടെ അധികവും. എന്നാൽ, ആ ശീലം അപ്പാടെ മാറ്റിയെഴുതുകയായിരുന്നു ആമസോൺ.

  • 2016 പകുതിയോടു കൂടിയാണ് ആമസോൺ പ്രൈം ഇന്ത്യയിൽ സേവനം ആരംഭിച്ചത്. അപ്പോൾത്തന്നെ, സൗജന്യ ഷിപ്പിംഗും രണ്ടു ദിവസത്തിനുള്ളിൽ ഡെലിവറി വാഗ്ദാനവും നൽകി ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.
  • കുറച്ചു മാസങ്ങൾക്ക് ശേഷം, പ്രൈമിൽ കുറച്ച് വീഡിയോ കണ്ടൻറ് ചേർത്ത് കണ്ടൻറ് ലൈബ്രറി വിപുലീകരിച്ചു. അതിൽ പ്രാദേശികമായ കണ്ടൻറ് കൂടി നിറച്ചു.
  • ആദ്യ ഘട്ടത്തിൽ സബ്‌സ്‌ക്രിപ്ഷൻ ഫീസ് വളരെ കുറവായിരുന്നു. വർഷം 499 രൂപ. ഇത് കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു. ഇടയ്ക്ക് സൗജന്യ ട്രയൽ ഓഫറുകളും നല്കിപ്പോന്നു.
  • പ്രൈം ഡേ ഡീലുകളും മറ്റും നൽകി ഉപഭോക്താക്കളുടെ താല്പര്യം നിലനിർത്തി. പ്രൈം വരിക്കാർക്ക് വമ്പൻ ഓഫറുകൾ മറ്റുള്ളവരെക്കാൾ മുൻപേ നൽകി.
  • ആളുകൾ പ്രൈം ഇഷ്ട്ടപ്പെട്ടു തുടങ്ങി എന്ന് മനസിലായപ്പോൾ അടുത്ത വർഷം മുതൽ വരിസംഖ്യ ഇരട്ടിയാക്കി. ഒരു വർഷത്തേയ്ക്ക് 999 രൂപ. കൂടെ പ്രൈം മ്യൂസിക് കൂടി നൽകി. അപ്പോഴും 499 രൂപയ്ക്ക്പ്രൈം മെമ്പർഷിപ്പ് എടുത്ത സബ്സ്ക്രൈബർമാരെ അതിൽത്തന്നെ തുടരാൻ അനുവദിച്ചു.
  • കുറച്ചുകൂടി വരിക്കാരെ ആകർഷിക്കാനായി പുതിയ ഓഫർ കൊണ്ടുവന്നിരിക്കുകയാണ് ആമസോൺ ഇപ്പോൾ. ഒരു മാസത്തേയ്ക്ക് 129 രൂപ. വാർഷിക സബ്‌സ്‌ക്രിപ്ഷനേക്കാളും ഇന്ത്യക്കാർക്ക് കൂടുതൽ താല്പര്യം മാസം സബ്‌സ്‌ക്രിപ്ഷൻ ആണെന്ന് മനസിലാക്കിയാണ് ഈ നീക്കം 2022 ഓടെ ലോകത്താകെ 122 മില്യൺ ആമസോൺ പ്രൈം വീഡിയോ വരിക്കാർ ഉണ്ടാകുമെന്നാണ് പ്രവചനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it