ശ്രദ്ധിക്കുക! കൂടുതൽ സാധനങ്ങൾ മടക്കി നൽകിയാൽ ആമസോൺ നിങ്ങൾക്ക്‌ വിലക്കേർപ്പെടുത്തിയേക്കാം

ധാരാളം ഓൺലൈൻ പർച്ചേസുകൾ നടത്തുന്ന ആളാണോ നിങ്ങൾ? പലപ്പോഴായി തൃപ്തികരമല്ലാത്ത സാധങ്ങൾ തിരികെ നൽകിയിട്ടുണ്ടോ? എങ്കിൽ

ധാരാളം ഓൺലൈൻ പർച്ചേസുകൾ നടത്തുന്ന ആളാണോ നിങ്ങൾ? പലപ്പോഴായി തൃപ്തികരമല്ലാത്ത സാധങ്ങൾ തിരികെ നൽകിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക. ഓൺലൈൻ റീറ്റെയ്ൽ കമ്പനിയായായ ആമസോൺ സ്ഥിരമായി സാധനങ്ങൾ തിരികെ നൽകുന്ന യുഎസ്സിലെ ചില ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന്  ഈയിടെ  വിലക്കിയിരുന്നു. എന്നാൽ വിലക്കിന്റെ കാരണം എന്താണെന്ന് കമ്പനി ഉപഭോക്താക്കൾളോട് വെളിപ്പെടുത്തിയിട്ടില്ല.
ഓൺലൈൻ ഉപഭോക്താക്കളുടെ പ്രധാന ആശങ്ക ഉല്പന്നത്തിന്റെ ഗുണമേന്മയാണ്. വളരെ അനായാസമായ റിട്ടേൺ പോളിസികൾ  നടപ്പാക്കുക വഴി പല ഓൺലൈൻ കമ്പനികളും ഈ ആശങ്ക ഒരു പരിധി വരെ പരിഹരിച്ചിരുന്നു. അനായാസകരമായ റിട്ടേൺ പോളിസി വഴി മികച്ച ഉപഭോക്‌തൃ സൗഹൃദ ഓൺലൈൻ സ്ഥാപനം എന്ന പേര് സമ്പാദിച്ച സ്ഥാപനമാണ്  ആമസോൺ. എന്നാൽ ഡെലിവർ ചെയ്ത സാധനങ്ങൾ നിരവധി തവണ മടക്കുന്ന ഉപഭോക്താക്കളെ വേണ്ടെന്ന് വെക്കുകയാണ് കമ്പനി.
വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം ഇതുപോലുള്ള പല ഉപഭോക്താക്കൾക്കും ആമസോണിന്റെ ‘എക്കൗണ്ട് ക്ലോസ്ഡ്’ സന്ദേശം ലഭിച്ചു തുടങ്ങി. കമ്പനിയുടെ യൂസർ എഗ്രിമെന്റ് ലംഘിച്ചതു മൂലം ഉപഭോക്താവിന്റെ എക്കൗണ്ട് അവസാനിപ്പിച്ചെന്നും ഇനി പുതിയ ഒരു എക്കൗണ്ട് അയാൾക്ക്‌ തുറക്കാനാവില്ലെന്നുമുള്ള സന്ദേശമാണ് കമ്പനി നൽകുന്നത്.
കെപിഎംജി യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയും (സിഐഐ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഇകോമേഴ്‌സ് സൈറ്റുകള്‍ വഴി ഡെലിവര്‍ ചെയ്ത സാധനങ്ങളില്‍ 18 മുതല്‍ 20 ശതമാനം വരെ തിരിച്ചു വരുന്നുണ്ട്. എന്നാല്‍ 2020 ആകുമ്പോഴേക്കും കൂടുതല്‍ കര്‍ശനമായ റിട്ടേണ്‍ പോളിസിയും മികവുറ്റ രീതിയിലുള്ള ഇടപാടുകളും മടങ്ങുന്ന സാധനങ്ങളുടെ എണ്ണം 10 മുതല്‍ 12 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here