പ്രശ്‌നം ഇനിയും വഷളാവുമെന്ന് ആമസോണ്‍ തലവന്‍

കൊറോണ വൈറസിനെ നിര്‍മാര്‍ജനം ചെയ്യുന്നതിന് മുമ്പ്, പ്രശ്‌നം ഇനിയും വഷളാവാനാണ് സാധ്യതയെന്ന് ലോകത്തെ ഏറ്റവും വലിയ റീറ്റെയ്ല്‍ സ്ഥാപനമായ ആമസോണിന്റെ തലവന്‍ ജെഫ് ബെസോസ്. ആമസോണിന്റെ ജീവനക്കാരില്‍ കൂടി കൊറോണ സ്ഥിരീകരീച്ചതിനു പിന്നാലെ ജെഫ് ബെസോസ് ജീവനക്കാര്‍ക്ക് അയച്ച തുറന്ന കത്തിലാണ് ഈ പരാമര്‍ശം. ' ലോകമെമ്പാടും ആളുകള്‍ ഈ പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നത്തിലാണ്. ഈ സ്ഥിതിയില്‍ നിന്ന് കരകയറുന്നതിനു മുമ്പ് ഇനിയും ഗുരുതരമാകാനുള്ള സാധ്യതയാണ് കാണുന്നത്' അദ്ദേഹം പറയുന്നു. കൊറോണയ്‌ക്കെതിരെ വളരെയേറെ മുന്‍കരുതലെടുത്താണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, കൊറോണയെ തുടര്‍ന്ന് കമ്പനി അടച്ചു പൂട്ടി ജോലിയില്ലാതായ ആളുകള്‍ക്ക് ആമസോണില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി ജോലി നല്‍കുമെന്ന് ജെഫ് ബെസോസ് പറയുന്നു. മുന്നൂറോളം പേര്‍ മരണപ്പെട്ട യുഎസില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ചിരിക്കുന്ന പ്രദേശമാണ് ആമസോണിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന വാഷിംഗ്ടണ്‍ സ്റ്റേറ്റ്. ക്വീന്‍സിലേയും ന്യൂയോര്‍ക്കിലെയും വെയര്‍ ഹൗസുകള്‍ ആമസോണ്‍ അടച്ചു പൂട്ടിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കലും ശുദ്ധീകരിക്കല്‍ നടപടികളുമെല്ലാം കൃത്യമായി പാലിച്ചു കൊണ്ടാണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജെഫ് ബെസോസ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it