വിവാഹ ബുക്കിംഗുകള്‍ മുടങ്ങുന്നു; ജൂവല്‍റികള്‍ക്കും വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്കും കനത്ത നഷ്ടം

കൊറോണ ഭീതിയില്‍ പൊതുചടങ്ങുകള്‍ക്കും വിവാഹ സല്‍ക്കാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ കേരളത്തിലെ ജൂവല്‍റികള്‍ക്കും വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുയാണ്. കഴിഞ്ഞ രണ്ടാഴ്ചയില്‍ ബുക്കിംഗ് റദ്ദാക്കിയിരിക്കുന്നത് നാല് വിവാഹ പര്‍ച്ചേസുകളാണെന്ന് ഇന്നലെ എറണാകുളം എംജി റോഡുള്ള പ്രമുഖ ജൂവല്‍റി സെയ്ല്‍സ് വിഭാഗം പറയുന്നു. ഇത് ഒരിടത്തെ മാത്രം റിപ്പോര്‍ട്ടാണ്. സ്വര്‍ണ വ്യാപാരത്തെ മാത്രമല്ല, വസ്ത്ര വ്യാപാര രംഗത്തും ബള്‍ക്ക് പര്‍ച്ചേസുകള്‍ കുറഞ്ഞതായാണ് സെയ്ല്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവാഹം പോലുള്ള ചടങ്ങുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ക്ക് സെയ്ല്‍സ് ഇടിവ് വന്നത്. അതേ സമയം മലബാര്‍ ഗോള്‍ഡ്, ജോസ്‌കോ തുടങ്ങിയ ജൂവല്‍റികളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെ സെയ്ല്‍സ് ഉണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

വിവാഹാവശ്യങ്ങള്‍ക്ക് കുടുംബമായി പര്‍ച്ചേസ് ചെയ്യുന്നതാണ് രീതി എന്നതിനാല്‍ കോവിഡ് ഭീതി പരന്നതോടെ നേരിട്ടെത്തിയുള്ള പര്‍ച്ചേസുകള്‍ കാണാനേ ഇല്ലെന്ന് ജയലക്ഷ്മി, ചെന്നൈ സില്‍ക്‌സ് തുടങ്ങിയ ഇടങ്ങളിലെ സെയ്ല്‍സ് വിഭാഗം പറയുന്നു. ജൂവല്‍റികള്‍ക്കും വസ്ത്രവ്യാപാര മേഖലയ്ക്കും മാത്രമല്ല വിവാഹ ബുക്കിംഗുകളും മറ്റാഘോഷങ്ങളും മുടങ്ങിയത് ബാധിച്ചിരിക്കുന്നത്. കാറ്ററിംഗ്, ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയെ എല്ലാം തന്നെ കൊറോണ ഭീതി വന്‍തോതില്‍ ബാധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it