ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്

ധനം ബിസിനസ് മാഗസിന്റെ മൂന്നാമത് റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2019 കൊച്ചിയില്‍. റീറ്റെയ്ല്‍ മേഖലയില്‍ ദേശീയതലത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളാണ് മാര്‍ച്ച് 14ന് രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് വരെ നീളുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലും സംബന്ധിക്കുന്നത്.

കൊച്ചിയിലെ ലെ മെറിഡിയന്‍ ആതിഥ്യം വഹിക്കുന്ന സമിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്നത് ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ബിഗ് ബാസ്‌കറ്റ് ഡോട്ട് കോമിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഹരി മേനോനാണ്.

അവാർഡ് നിശയിൽ മുഖ്യാതിഥിയായെത്തുന്നത് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷ് ആണ്.
പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വി എ ശ്രീകുമാര്‍ മേനോൻ പ്രഭാഷക നിരയിലുണ്ട്.

അതിവേഗം മാറുന്ന റീറ്റെയ്ല്‍ മേഖലയിലെ പുതുമയാര്‍ന്ന വിജയതന്ത്രങ്ങള്‍ എന്ന വിഷയത്തിലൂന്നിയുള്ള സമിറ്റില്‍ റീറ്റെയ്ല്‍ രംഗത്തെ രാജ്യാന്തര, ദേശീയ തലത്തിലെ പ്രമുഖര്‍ പ്രഭാഷകരായെത്തും.

കേരളത്തിലെ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ക്ക് ഡിജിറ്റല്‍ ലോകം നല്‍കുന്ന അവസരങ്ങളും ആ രംഗത്ത് വരാനിടയുള്ള മാറ്റങ്ങളും സമിറ്റില്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്യും.

സമ്പന്നമായപ്രഭാഷക നിര

ഐഐഎം അഹമ്മദാബാദിലെ മുന്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ പ്രൊഫ. ഏബ്രഹാം കോശി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് നിരവധി പ്രമുഖര്‍ പിന്നീട് പ്രഭാഷണങ്ങള്‍ നടത്തും. ജൂവല്‍റി റീറ്റെയ്ല്‍ മേഖലയെയും ആ രംഗത്തെ നികുതി വിഷയങ്ങളെയും കുറിച്ച് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ് സംസാരിക്കും.

ഗൂഗ്ള്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍സ് ഇന്ത്യ ഗ്രോത്ത് പ്രോഗ്രാംസ് ഹെഡ് സ്വപ്‌നില്‍ മറാത്തെ, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡും ചീഫ് ജനറല്‍ മാനേജരുമായ പി.എസ് മണി, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സിഇഒ ടിനി ഫിലിപ്പ്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി. നൗഷാദ്, ഫ്രാഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും സിഇഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി തുടങ്ങിയവര്‍ പ്രഭാഷക നിരയിലുണ്ട്.

രണ്ട് പാനല്‍ ചര്‍ച്ചകളും

റീറ്റെയ്ല്‍ രംഗത്ത് കാലിക പ്രസക്തമായ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന രണ്ട് പാനല്‍ ചര്‍ച്ചകളാണ് സമിറ്റിന്റെ മറ്റൊരു ആകര്‍ഷണം.

ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ ഒരു പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ മറ്റൊന്നിനെ ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ജോഷി ജോസഫ് നിയന്ത്രിക്കും. ഇരു പാനലിലുമായി നിരവധി പേരാണ് വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുക.

അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍, സിവ മെറ്റേണിറ്റി വെയര്‍ സാരഥി മെയ് ജോയ്, കൊട്ടാരം ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ആന്റണി കൊട്ടാരം, ബ്രാഹ്മിന്‍സ് ഫുഡ്‌സിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു, റെയ്മണ്ട് ലിമിറ്റഡ് റീറ്റെയ്ല്‍ സൗത്ത് ഇന്ത്യ ഹെഡ് ശശീന്ദ്രന്‍ നായര്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ജ്യോതിഷ് കുമാര്‍, സെക്യുറ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എം എ മെഹബൂബ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചകളില്‍ സംബന്ധിക്കും.

അവാര്‍ഡ് നിശ

കഴിഞ്ഞ വര്‍ഷത്തില്‍ കേരളത്തിലെ റീറ്റെയ്ല്‍ രംഗത്ത് മിന്നുന്ന നേട്ടം സ്വന്തമാക്കിയ വിവിധ രംഗങ്ങളിലെ സംരംഭകരെയും പ്രസ്ഥാനങ്ങളെയും വൈകീട്ട് നടക്കുന്ന അവാര്‍ഡ് നിശയില്‍ വെച്ച് ആദരിക്കും. അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് സിഎംഡി ദീപക് അസ്വാനി ചെയര്‍മാനായുള്ള അവാര്‍ഡ് ജ്യൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അവാര്‍ഡ് നിശയിലെ മുഖ്യാകര്‍ഷണം ബ്രാന്‍ഡിംഗ്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖനായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വി എ ശ്രീകുമാര്‍ മേനോന്റെ പ്രഭാഷണമാണ്.

എങ്ങനെ പങ്കെടുക്കാം?

ജിഎസ്ടി അടക്കം 5310 രൂപയാണ് സമിറ്റില്‍ പങ്കെടുക്കാനുള്ള നിരക്ക്. സമിറ്റ് വേദിയില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.

വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും ജിഎസ്ടി അടക്കം 2360 രൂപയാണ് നിരക്ക്.

സമിറ്റിനോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ സ്റ്റാളില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ്, ഡെലിഗേഷന്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ക്ക് ബന്ധപ്പെടുക. 8086582510, ഇ മെയ്ല്‍: mail@dhanam.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it