എഫ്എംസിജി വളർച്ച കുറയും, ഗ്രാമങ്ങളിലെ ഉപഭോഗത്തിൽ ഇടിവ്

ഗ്രാമീണ വിപണിയിൽ പാക്കേജ്ഡ് ഫുഡ് ഇൻഡസ്ടറിയ്ക്കാണ് ഏറ്റവുമധികം ക്ഷീണം അനുഭവപ്പെടുക.

Consumer Grocery store, FMCG
Image credit: Freepik
-Ad-

ഈ വർഷം രാജ്യത്തെ എഫ്എംസിജി വിപണിയുടെ വളർച്ച കുറയുമെന്ന് റിപ്പോർട്ട്. എഫ്എംസിജി ഉൽപന്നങ്ങൾക്ക് ഗ്രാമങ്ങളിൽ ഡിമാൻഡ് കുറയുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണമെന്ന് നീൽസൺ ഇന്ത്യ പഠനം ചൂണ്ടിക്കാട്ടുന്നു.

2019-ൽ എഫ്എംസിജി വിപണി 11 മുതൽ 12 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് 2018 ലേതിനേക്കാൾ 2 ശതമാനം കുറവാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ 12-13 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിലെ എഫ്എംസിജി വളർച്ചയിൽ ചെറിയ ഇടിവുണ്ടായെങ്കിലും, ഗ്രാമീണ മേഖലയിൽ പ്രകടമാകുന്ന കുറവാണ് മൊത്തം എഫ്എംസിജി വളർച്ചയെ ബാധിക്കുന്നത്. ഗ്രാമീണ വിപണിയിൽ പാക്കേജ്ഡ് ഫുഡ് ഇൻഡസ്ടറിയ്ക്കാണ് ഏറ്റവുമധികം ക്ഷീണം അനുഭവപ്പെടുക.

-Ad-

നീണ്ട ശൈത്യകാലം, വൈകിവന്ന വേനൽ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ജ്യൂസ്, ടാൽക്കം പൗഡർ മറ്റ് പേഴ്‌സണൽ കെയർ ഉല്പന്നങ്ങള് എന്നിവയുടെ ആദ്യ പാദത്തിലെ വില്പനയെ ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here