ഫാഷന്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് എച്ച് & എം കേരളത്തിലേക്ക്; ആദ്യ സ്‌റ്റോര്‍ കൊച്ചിയില്‍

കേരളത്തിന്റെ ഫാഷന്‍ ഡെസ്റ്റിനേഷനായി മാറുന്ന കൊച്ചിയിലേക്ക് പ്രമുഖ ബ്രാന്‍ഡ് എച്ച് & എം (ഹെന്‍സ്& മോറിറ്റ്‌സ്)സ്റ്റോര്‍ ആരംഭിക്കുന്നു. ഇടപ്പള്ളി പ്രസ്റ്റീജ് മാളില്‍ നവംബര്‍ എട്ടിനാണ് സ്റ്റോര്‍ തുറക്കുന്നത്. എട്ടിന് വൈകുന്നേരം നാലുമണിക്ക് ഉദ്ഘാടനത്തിനെത്തുന്നവര്‍ക്കായി നിരവധി സമ്മാനങ്ങളും എച്ച്&എം നല്‍കാനൊരുങ്ങുന്നു.

ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം എച്ച് ആന്‍ഡ് എമ്മില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്ന ആദ്യ 200 പേര്‍ക്ക് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും എച്ച്& എം ഷോപ്പിംഗ് ബാഗും ലഭിക്കും. മികച്ച ഫാഷന്‍ സെന്‍സുള്ള ഡ്രസ്സിംഗ് ആണ് അന്നേ ദിവസം നിങ്ങളുടേതെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 2000 രൂപയുടെ സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

https://twitter.com/hmindia/status/1189121077470826498?ref_src=twsrc^tfw|twcamp^tweetembed|twterm^1189121077470826498&ref_url=https://publish.twitter.com/?query=https%3A%2F%2Ftwitter.com%2Fhmindia%2Fstatus%2F1189121077470826498&widget=Tweet

കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് എച്ച് ആന്‍ഡ് എം ബ്രാന്‍ഡ് നേരത്തെ തന്നെ സുപരിചിതമാണെന്നിരിക്കെ കൊച്ചിയിലെ ബ്രാന്‍ഡ് സ്റ്റോര്‍ കേരളത്തിലെ ബ്രാന്‍ഡിന്റെ പ്രതിച്ഛായ പുതുക്കുമെന്നാണ് കരുതുന്നത്.

ഈ പ്രമുഖ സ്വീഡിഷ് റീറ്റെയ്‌ലര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ മാത്രം നേടിയ വാര്‍ഷിക ലാഭം 45 കോടി രൂപയായിരുന്നു. മൊത്തവരുമാനത്തിലും 39 ശതമാനം വര്‍ധനവോടെ 1,236 കോടി രൂപയാണ് ബ്രാന്‍ഡ് നേടിയത്.

ഇന്ത്യയില്‍ 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്& എമ്മിന് 42 സ്റ്റോറുകളാണ് 15 നഗരങ്ങളിലായി ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it