ഫെസ്റ്റിവൽ സെയിൽ: 12,999 രൂപയുടെ ഷവോമി നോട്ട് 1,299 രൂപയ്ക്ക് വാങ്ങാനാകുമോ?

ദീപാവലി പോലുള്ള ഫെസ്റ്റിവൽ വില്പനക്കിടയ്ക്ക് അവിശ്വസനീയമായ ഓഫറുകളാണ് ഇ-കോമേഴ്‌സ് കമ്പനികൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. അല്പം ക്ഷമയും നിരീക്ഷണപാടവവും ഉണ്ടെങ്കിൽ കുറഞ്ഞ വിലക്ക് മികച്ച ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനുണ്ടെങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ വരെ ഡിസ്‌കൗണ്ട് നേടാനാകും. ഒരു ഉദാഹരണം നോക്കാം: മേല്പറഞ്ഞപോലെ ഒരുഗ്രൻ ഓഫറാണ് ഫ്ലിപ്കാർട്ടിന്റെ ഒക്ടോബർ 24 മുതൽ 27 വരെയുള്ള വിൽപ്പനയിൽ കമ്പനി മുന്നോട്ട് വക്കുന്നത്.

ഷവോമി നോട്ട് 5 പ്രോ 64 ജിബി (4 ജിബി റാം) 13 ശതമാനം ഡിസ്‌കൗണ്ടോടെ 12,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. എക്സ്ചേഞ്ച് ഉണ്ടെങ്കിൽ പരമാവധി 11,700 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. അതായത് നിങ്ങൾ കൊടുക്കേണ്ടി വരുന്നത് വെറും 1,299 രൂപ.

കുറച്ചുകൂടി ശ്രദ്ധിച്ചാൽ ബാങ്കുകളും ഇ-വാലറ്റുകളും നൽകുന്ന ഓഫറും, ഫ്ലിപ്കാർട്ടിന്റെ തന്നെ ക്യാഷ് ബാക്ക് ഓഫറുകളും പ്രയോജനപ്പെടുത്താം.

ഒട്ടുമിക്ക ഉൽപ്പന്നങ്ങൾളും ഇത്തരത്തിൽ സ്മാർട്ട് ആയി വാങ്ങാം. അതിനുള്ള ചില വഴികൾ ഇതാ:

നന്നായി റിസർച്ച് ചെയ്യുക

ഒരു ഉൽപ്പന്നത്തിന് ആരാണ് ഏറ്റവും നല്ല ഡീൽ നൽകുന്നത് എന്നറിയാനായി വിവിധ ഇ-കോമേഴ്‌സ് സൈറ്റുകളിൽ ഒരു റിസർച്ച് നടത്തുന്നത് നല്ലതാണ്.

ഡിസ്‌കൗണ്ട് ഓഫറുകൾ ഉപയോഗിക്കുക

നിങ്ങളുടെ എസ്എംഎസ്, ഇമെയിൽ തുടങ്ങിയവ പരിശോധിച്ചാൽ കാണാം ബാങ്കുകളുടെ ഓഫർ. അവരുടെ കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ഓൺലൈൻ ഷോപ്പിംഗിന് ഇത്ര ശതമാനം ഡിസ്‌കൗണ്ട് എന്ന് പറയുന്ന സന്ദേശങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ കാണും. ക്രെഡിറ്റ് കാർഡ് സേവന ദാതാക്കളും ഇത്തരത്തിൽ അധിക ഡിസ്‌കൗണ്ട് ഓഫർ ചെയ്യാറുണ്ട്.

എക്സ്ട്രാ ക്യാഷ് ബാക്ക്: വേണ്ടെന്ന് വെക്കല്ലേ

എല്ലാ ഇ-കോമേഴ്‌സ് കമ്പനികളും ധാരാളം ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. ഇവയേതൊക്കെ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. ഇതുകൂടാതെ ചില തേർഡ് പാർട്ടി സൈറ്റുകളും ക്യാഷ് ബാക്ക് നൽകുന്നുണ്ട്. www.cashkaro.com, www.gopaisa.com എന്നിവ ഇവയിൽ ചിലതാണ്. നിങ്ങളുടെ എക്കൗണ്ടിൽ ക്യാഷ് ബാക്ക് കാണിക്കണമെങ്കിൽ മൂന്ന് തൊട്ട് ഏഴ് ദിവസം വരെ എടുക്കും.

ആപ്പ് എക്സ്ക്ലൂസീവ് ഡീലുകൾ പ്രയോജനപ്പെടുത്തുക

ചില പുതിയ ഉൽപന്നങ്ങൾ ഇ-കോമേഴ്‌സ് കമ്പനികളുടെ മൊബീൽ ആപ്പുകളിൽ മാത്രമേ ഉണ്ടാവൂ. അത് പ്രയോജനപ്പെടുത്തണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it