അടുത്ത ഡിസ്‌റപ്‌ഷനുമായി അംബാനി, ഇത്തവണ പണി ആമസോണിന്

ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെർച്വൽ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലൻ യുസർ എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയൻസ് ഒരുക്കുക.

Mukesh Ambani
Image credit: Forbes India

മുകേഷ് അംബാനി ഇ-കോമേഴ്‌സ് ബിസിനസിലേക്ക്. റിലയൻസിന്റെ രംഗപ്രവേശത്തോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര പ്ലാറ്റ് ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ഇനി തന്ത്രങ്ങൾ അൽപം മാറ്റി പയറ്റേണ്ടിവരും.

ആദ്യഘട്ടത്തിൽ ഗുജറാത്തിലെ 12 ലക്ഷം റീറ്റെയ്ൽ വ്യാപാരികൾക്കായി പ്ലാറ്റ് ഫോം തുറന്നുകൊടുക്കും. പിന്നീടത് രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനാണ് പദ്ധതി.

ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെർച്വൽ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലൻ യുസർ എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയൻസ് ഒരുക്കുക.

ജിയോ ടെലികോം സർവീസ്, മൊബീൽ ഉപകരണങ്ങൾ, നിലവിലുള്ള വിപുലമായ റീറ്റെയ്ൽ നെറ്റ് വർക്ക് എന്നിവ ഉപയോഗപ്പെടുത്തിയാവും അംബാനിയുടെ ഇ-കോമേഴ്‌സ് ബിസിനസ് പ്രവർത്തിക്കുക.

ജിയോയ്ക്ക് ഇപ്പോൾ 280 മില്യൺ സബ്സ്ക്രൈബർമാരാണുള്ളത്. 6500 നഗരങ്ങളിലായി 10,000 ഔട്ട്ലെറ്റുകളാണ് റിലയൻസിന്റെ റീറ്റെയ്ൽ ബിസിനസിനുള്ളത്.

ഇ-കോമേഴ്‌സ് ബിസിനസുകൾക്കുള്ള ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കിയ സാഹചര്യത്തിലാണ് അംബാനിയുടെ കടന്നുവരവ്.

LEAVE A REPLY

Please enter your comment!
Please enter your name here