എ സി, ഫ്രിഡ്ജ് വില ജനുവരിയില്‍ കൂടും

പുതിയ എനര്‍ജി ലേബലിംഗ് മാനദണ്ഡങ്ങള്‍ അടുത്ത ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് കംപ്രസര്‍ അടിസ്ഥാനമായ ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇതോടെ ഫൈവ് സ്റ്റാര്‍ റഫ്രിജറേറ്ററുകള്‍ക്ക് വില 6000 രൂപ വരെ കൂടും.

പരമ്പരാഗത കൂളിംഗ് സംവിധാനത്തില്‍ നിന്ന് വാക്വം പാനലിലേക്ക് മാറ്റുന്നതോടെയാണ് വില കൂടുന്നത്. അതേസമയം എസിയുടെയും ഫ്രിഡ്ജിന്റെയും ജിഎസ്ടി നിരക്ക് ഇളവ് ചെയ്യണമെന്ന ആവശ്യം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ് മാനുഫാക്ചറര്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 12-13 ശതമാനം വളര്‍ച്ച ഉണ്ടായി. എസിക്കും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയിലാകട്ടെ എസി വിപണിയില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it