അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിച്ച് ഒരു സ്റ്റാര്‍ട്ടപ്പ്

ലോക്ക് ഡൗണില്‍ പുറത്തിറങ്ങാനാകാതെ വീട്ടില്‍ കുടുങ്ങിയ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുകയാണ് ഓപണ്‍മാര്‍ട്ട് എന്ന സംരംഭം

Online Supermarket- Openmart

ലോക്ക് ഡൗണിലും കാസര്‍കോട് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടുംബങ്ങള്‍ക്ക് വലിയ ആധിയില്ല. നിത്യോപയോഗ സാധനങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട് എന്നത് ചെറിയ കാര്യമല്ലല്ലോ. ഗ്രോസറി ഐറ്റമായാലും പച്ചക്കറിയായാലും മാംസമായാലും എന്തും ഓര്‍ഡര്‍ ചെയ്താലുടനെ വീട്ടിലെത്തിക്കുകയാണ് ഓപണ്‍മാര്‍ട്ട് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം.

കാസര്‍കോട്ടെ സൂപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ചാണ് ഓപണ്‍മാര്‍ട്ടിന്റെ സാരഥികള്‍ ഇത് സാധ്യമാക്കുന്നത്. കാസര്‍കോട് സ്വദേശികളായ സമീര്‍ എംഎയും അബ്ദുല്‍ ലത്തീഫുമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നില്‍.

പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി ഓപണ്‍മാര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് എളുപ്പത്തില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള വീടുകള്‍ ഇവിടെ നിരവധിയാണ്. ലോക്ക് ഡൗണില്‍ വീട്ടില്‍ നിന്നിറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ നിവൃത്തിയില്ലാതെ സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടുന്നു. ഓപണ്‍മാര്‍ട്ടാണ് അവര്‍ക്ക് സഹായത്തിനെത്തുന്നത്, സമീര്‍ പറയുന്നു. എന്നാല്‍ പോലീസ് കര്‍ശന പരിശോധന തുടങ്ങിയതോടെ ഓപണ്‍മാര്‍ട്ടിന്റെ ഡെലിവറി എളുപ്പത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. യൂണിഫോണിലാണ് യാത്രയെങ്കിലും പലയിടങ്ങളിലും പോലീസ് തടയുന്നുണ്ട്.

കഴിഞ്ഞ നവംബറിലാണ് ബാംഗളൂര്‍ ആസ്ഥാനമായി സംരംഭം പിറവിയെടുക്കുന്നത്. ഓപണ്‍മാര്‍ട്ടിന് കാസര്‍കോട്ട് 1500 ലേറെ ഉപഭോക്താക്കള്‍ നിലവിലുണ്ട്.
ഇതുകൂടാതെ ഫോര്‍മണി എന്ന പേരില്‍ മറ്റൊരു ബിടുബി സംരംഭവും ഇവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here