ബ്രാൻഡഡ് തുണിത്തരങ്ങളുമായി പതഞ്ജലി

ബാബ രാംദേവിന്റെ പതഞ്‌ജലി ബ്രാൻഡഡ് തുണിത്തരങ്ങളുടെ വിപണിയിലേക്ക്. 'പരിധാൻ' എന്ന് പേരിട്ടിരിക്കുന്ന ഔട്ട്ലെറ്റ് വഴി വിൽക്കുന്ന വസ്ത്രങ്ങൾക്ക് മറ്റുള്ള ബ്രാൻഡുകളെക്കാളും 30-40 ശതമാനം വിലക്കുറവായിരിക്കുമെന്ന് കമ്പനി പറയുന്നു.

ഏകദേശം 1000 കോടി രൂപയുടെ വിൽപ്പനയാണ് അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. 100 ഔട്ട്ലെറ്റുകളാണ് ഈ സാമ്പത്തിക വർഷം അവസാനത്തോടെ തുറക്കാൻ ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസി മോഡലിലായിരിക്കും ഔട്ട്ലെറ്റുകൾ തുറക്കുക.

പരിധാന് കീഴിൽ മൂന്ന് ബ്രാൻഡുകളാണ് ഉണ്ടാവുക-ലൈവ്‌ഫിറ്റ്, ആസ്ത, സംസ്കാർ.

രാജ്യത്തെ തൊണ്ണൂറോളം വില്പനക്കാരിൽ നിന്ന് തുണിത്തരങ്ങൾ സമാഹരിക്കും. ചെറുകിട സംരംഭങ്ങളെയും ഇതിൽ പങ്കു ചേരാൻ പ്രോത്സാഹിപ്പിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it