റിലയന്‍സ് മറ്റൊരു റീട്ടെയ്ല്‍ ശ്യംഖലയെ നോട്ടമിടുന്നു

റിലയന്‍സ് ഷോപ്പിംഗ് തിരക്കിലാണ്! വാങ്ങാന്‍ പറ്റിയ റീറ്റെയ്ല്‍ കമ്പനികള്‍ ഇനി ഏതാണ് എന്നാണ് നോട്ടം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗം ഏറ്റെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി നേരിട്ടിരിക്കുന്നതൊന്നും പ്രശ്‌നമാക്കുന്നില്ല (ഫ്യൂച്ചര്‍ ഗ്രൂപ്പിലെ നിക്ഷേപകരായ ആമസോണ്‍ വില്‍പ്പനക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് ).

ഇത്തവണ കൊല്‍ക്കത്ത ആസ്ഥാനമായുള്ള Spencer's റീറ്റെയ്ല്‍ ആണത്രേ നോട്ടമിട്ടിരിക്കുന്നത്. കമ്പനിയുടെ മുന്തിയ വിഭാഗത്തിലുള്ള ഗ്രോസറി വില്‍പ്പന ശൃംഖലയായ നേച്ചര്‍സ് ബാസ്‌കറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയാണ് ആരായുന്നത് എന്നാണ് വി സി സര്‍ക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
റിലയന്‍സ് ഒരു പക്ഷെ Spencer's റീറ്റെയ്‌ലിനെ തന്നെ ഏറ്റെടുത്തേക്കുമെന്നും വി സി സര്‍ക്കിള്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട് .

ആര്‍ പി സന്‍ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ spencer's റീറ്റെയ്ല്‍ കഴിഞ്ഞ വര്ഷം 300 കോടി രൂപയ്ക്കായിരുന്നു നേച്ചര്‍സ് ബാസ്‌ക്കെറ്റിനെ ഗോഡ്‌റെജ്് ഇന്‍ഡസ്ട്രീസില്‍ നിന്നും ഏറ്റെടുത്തത്. 2019 - 20 സാമ്പത്തിക വര്ഷം 2640 കോടി രൂപ പ്രവര്‍ത്തന വരുമാനമുണ്ടാക്കിയ Spencer's റീറ്റെയ്ല്‍ 131 കോടി രൂപ അറ്റ നഷ്ടവും ഉണ്ടാക്കിയിരുന്നു. വരുമാനത്തിന്റെ 10 ശതമാനമായിരുന്നു നേച്ചര്‍സ് ബാസ്‌ക്കെറ്റിന്റെ സംഭാവന. കമ്പനിക്കു 1050 - 1350 കോടി രൂപ വരെ മൂല്യം കണക്കാക്കാം എന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് .

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it