റിലയൻസിന്റെ ഈ നീക്കം ഇന്ത്യൻ റീറ്റെയ്ൽ രംഗത്തെ മാറ്റിമറിക്കും  

50 ലക്ഷം 'കിരാന' സ്റ്റോറുകളെ ഡിജിറ്റലാക്കാൻ റിലയൻസിന്റെ പദ്ധതി

retail store grocery

2023 ആകുമ്പോഴേക്കും രാജ്യത്തെ 50 ലക്ഷം ‘കിരാന’ സ്റ്റോറുകൾ (ഓഫ്‌ലൈന്‍ റീട്ടെയില്‍ ഷോപ്പുകൾ) ഡിജിറ്റലായിട്ടുണ്ടാകുമെന്ന് റിപ്പോർട്ട്. ഈയിടെ ഫിൻടെക്ക് ബിസിനസിലേക്ക് ചുവടുവെച്ച റിലയൻസ് ഇൻഡസ്ട്രീസാണ്‌ ഈയൊരു മാറ്റത്തിന് നേതൃത്വം നൽകുകയെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ചിന്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ വെറും 15,000 ‘കിരാന’ സ്റ്റോറുകൾ മാത്രമേ ഡിജിറ്റൈസേഷൻ സ്വീകരിച്ചിട്ടുള്ളൂ. ഇന്ത്യയിലെ കിരാന സ്റ്റോറുടമകൾക്കിടയിൽ കണ്ടുവരുന്ന പ്രധാന ട്രെൻഡ് മെർച്ചന്റ് പോയിന്റ്‌-ഓഫ്-സെയിൽ (MPoS) ടെക്നൊളജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുവാനുള്ള താൽപര്യമാണ്.

രാജ്യത്തെ 700 ബില്യൺ ഡോളർ റീറ്റെയ്ൽ മാർക്കറ്റിന്റെ 90 ശതമാനവും അസംഘടിതമാണെന്നിരിക്കേ ഈ ട്രെൻഡ് റീറ്റെയ്ൽ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവായ ഒന്നാണ്.

ഈ വർഷം ആരംഭത്തിലാണ് റിലയൻസ് ജിയോ PoS ഉപകരണങ്ങളുടെ ബിസിനസിലേക്ക് കടന്നത്. ഇതിന്റെ പൈലറ്റ് പ്രോജക്ടുകൾ മെട്രോ നഗരങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. നിലവിൽ SnapBizz, Nukkad Shops, GoFrugal എന്നിവരാണ് PoS വിപണിയിൽ ഉള്ളത്.

ഈ കമ്പനികളുടെ ഒറ്റത്തവണ ഡെപ്പോസിറ്റ് 50,000 രൂപയാണ്. ഇത് പ്രതിമാസം 900,000 രൂപയെങ്കിലും വിറ്റുവരവുള്ള സ്റ്റോറുകൾക്ക് മാത്രമേ താങ്ങാനാവൂ. റിലയൻസിന്റെ PoS സേവനത്തിനാകട്ടെ 3,000 രൂപയാണ് ഒറ്റത്തവണ ഡെപ്പോസിറ്റ്. റിലയൻസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ കൂടുതൽ വ്യാപാരികൾ PoS സേവനങ്ങൾ വാങ്ങുമെന്നാണ് കരുതുന്നത്.

ജിയോയുടെ PoS ഉപകരണങ്ങൾ BHIM, ജിയോ മണി എന്നിവ വഴിയുള്ള വാലറ്റ് പേയ്മെൻറ്സും കാർഡുകളും സ്വീകരിക്കും.

ഇതുകൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളെ ബന്ധിപ്പിച്ചുള്ള ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോം തുടങ്ങാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ജിയോ.

LEAVE A REPLY

Please enter your comment!
Please enter your name here