ഉപഭോക്തൃ ബോധവത്കരണ സന്ദേശവുമായി 4 ചിത്രങ്ങള്‍

പൊതുജനങ്ങള്‍ക്ക് ഉപഭോക്തൃ ബോധവത്കരണം നല്‍കാന്‍ നാല് പരസ്യ ചിത്രങ്ങളെത്തുന്നു. ടി വി ചാനലുകളിലും സിനിമാതീയറ്ററുകളിലും ഉപഭോക്തൃകാര്യ വകുപ്പിന്റെ വിവിധ പരിപാടികളിലും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഈ ഹ്രസ്വ ചലച്ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടുത്തും. ചിത്രങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു.

ഉപഭോക്താക്കളുടെ താല്‍പര്യം ഹനിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും വേണ്ടത്ര അവബോധമില്ലെന്നു മനസിലാക്കിയാണ് 12 ലക്ഷം രൂപ ചെലവിട്ട് ഉപഭോക്തൃകാര്യവകുപ്പ് പരസ്യചിത്രങ്ങള്‍ ഒരുക്കിയത്. ഉപഭോക്താവ് ജാഗ്രതയോടെ ഇരിക്കണമെന്നതാണ് ഒന്നാമത്തെ ചിത്രത്തിന്റെ സന്ദേശം. പാക്കറ്റുകളിലാക്കിയ സാധനങ്ങളുടെ ലേബല്‍ നോക്കിയേ വാങ്ങാവൂ എന്ന സന്ദേശമാണ് രണ്ടാമത്തേതിന്റെ കാതല്‍. പരാതി പരിഹാര സംവിധാനത്തെ കുറിച്ചാണ് മൂന്നാമത്തെ ചിത്രം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എങ്ങനെ ഒഴിവാക്കാമെന്ന് പറഞ്ഞുതരുന്നു നാലാമത്തെ ചിത്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it