എഫ്എംസിജി കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ വിരൽ ചൂണ്ടുന്നത്

വിൽപനയുടെ കാര്യത്തിൽ കഴിഞ്ഞ 7 പാദങ്ങളിൽ വെച്ചേറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് നാലു കമ്പനികളും രേഖപ്പെടുത്തിയത്.

consumers-are-spending-less-on-discretionary-items-nielson-india
-Ad-

ഇന്ത്യയിലെ ഏറ്റവും വലിയ നാല് കൺസ്യുമർ ഗുഡ്സ് നിർമാതാക്കളുടെ സാമ്പത്തിക ഫലത്തെ വിപണി ഇത്തവണ നോക്കിക്കണ്ടത് അവരുടെ ലാഭക്കണക്കിലൂടെയല്ല. പകരം മൊത്തം വിൽപ്പനയുടെ അളവ് (sales volume) എത്രയാണെന്നതിലൂടെയാണ്.

ലാഭത്തിന് പകരം വില്പനയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരു കാരണമുണ്ട്. പുതു സാമ്പത്തിക വർഷത്തിൽ, സ്വകാര്യ ഉപഭോഗം ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന സൂചന നൽകാൻ നാലാം പാദത്തിലെ വിൽപനയുടെ കണക്കുകൾക്ക് സാധിക്കും. മാത്രമല്ല, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ പ്രധാന സൂചകങ്ങളിൽ ഒന്നുകൂടിയാണ് ഉപഭോഗം.

വിൽപനയുടെ കാര്യത്തിൽ കഴിഞ്ഞ 7 പാദങ്ങളിൽ വെച്ചേറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് നാലു കമ്പനികളും രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം സ്വകാര്യ ഉപഭോഗത്തിലുള്ള കുറവാണ് ഇതിനു പിന്നിൽ. പ്രത്യേകിച്ചും ഗ്രാമീണമേഖലയിൽ.

-Ad-

ബ്ലൂംബർഗ്ക്വിന്ററ് നൽകുന്ന കണക്കനുസരിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡാബർ ഇന്ത്യ, ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവയുടെയെല്ലാം ചേർന്നുള്ള മാർച്ച് പാദത്തിലെ sales volume 4.8 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 8.9 ശതമാനമായിരുന്ന സ്ഥാനത്താണിത്.

പാസഞ്ചർ കാർ, ടു-വീലർ വിൽപ്പനയിലും സ്വകാര്യ ഉപഭോഗത്തിലെ ഇടിവ് ദൃശ്യമായിരുന്നു. സ്വകാര്യ ഉപഭോഗം, നിക്ഷേപം എന്നിവയിലെ ഇടിവുമൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച കുറവായിരിക്കുമെന്ന് ധനമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

ജനുവരി-മാർച്ച് കാലയളവിൽ ബ്രിട്ടാനിയ ഇൻഡിസ്ട്രിസിന്റെ വിൽപന 7 ശതമാനം മാത്രമാണ് വളർന്നത്. കഴിഞ്ഞ വർഷം ഇത് 10.3 ശതമാനമായിരുന്നു. ഇടിവുണ്ടായിരിക്കുന്നത് ഗ്രാമീണ മേഖലയിൽ നിന്നുള്ള വില്പനയിലാണ്.

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വില്പന വളർച്ച 10 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറഞ്ഞു.ഗ്രാമീണ വിപണിയുടെ 46 ശതമാനവും കയ്യടക്കിയിരിക്കുന്ന എഫ്എംസിജി കമ്പനിയാണ് ഡാബർ. ഡാബറിന്റെ Q4 സാമ്പത്തിക ഫലത്തിന്റെ തിളക്കം കെടുത്തിയത് വില്പന വളർച്ചയിലുണ്ടായ കുറവാണ്.

ഗോദ്‌റേജാകട്ടെ വെറും ഒരു ശതമാനം വില്പന വളർച്ച മാത്രമാണ് നേടിയത്. അഞ്ചു മുതൽ ആറു ശതമാനം വരെ വളർച്ച നേടുമെന്നായിരുന്നു വിപണി പ്രതീക്ഷ.

നടപ്പു സാമ്പത്തിക വർഷവും രാജ്യത്തെ എഫ്എംസിജി കമ്പനികളുടെ വളർച്ച കുറയുമെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ നീൽസൺ ഇന്ത്യ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമങ്ങളിൽ ഡിമാൻഡ് കുറയുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ൽ എഫ്എംസിജി വിപണി 11 മുതൽ 12 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ 12-13 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here