ടിഫനി & കോ റിലയന്‍സുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക്

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി ജൂവല്‍റി ബ്രാന്‍ഡ് ആയ ടിഫനി ആന്‍ഡ് കോ(ടിഫനീസ്) ഇന്ത്യയിലേക്ക്. റിലയന്‍സുമായി ചേര്‍ന്നു കൊണ്ടാണ് ടിഫനി ആന്‍ഡ് കമ്പനി മുംബൈയിലും ഡല്‍ഹിയിലും റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡുമായി ഇതിനായുള്ള ധാരണാ പത്രം ഒപ്പു വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം തന്നെ ഡല്‍ഹിയിലെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുമെങ്കിലും മുംബൈ സ്റ്റോര്‍ അടുത്ത വര്‍ഷത്തോടെയാകും വരിക. 1837 ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ടിഫനി ആന്‍ഡ് കോ 25 ലേറെ രാജ്യങ്ങളില്‍ 320 ലേറെ സ്റ്റോറുകളുമായി ശക്തമായ സാന്നിധ്യമാണ്.
ലക്ഷ്വറി ഇനത്തിലുള്ള സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാകും റിലയന്‍സ് ബ്രാന്‍ഡ് സ്റ്റോറിലൂടെ ടിഫനി ഇന്ത്യയില്‍ അവതരിപ്പിക്കുക. ലക്ഷ്വറി വാച്ചുകള്‍, ആക്സസറികള്‍, വിവിധ ആഭരണ ശ്രേണികള്‍ എന്നിവയ്ക്കായി 5000 ത്തിലേറെ തൊഴിലാളികളാണ് ടിഫനിക്കുള്ളത്.