മോഷ്ടിക്കും മുൻപേ മോഷ്ടാക്കളെ പിടിക്കാൻ എഐ കാമറ

സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ മോഷ്ടിക്കുന്നവർ റീറ്റെയ്ലർമാർക്ക് എന്നും തലവേദനയാണ്. നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും അവയുടെ കണ്ണു വെട്ടിച്ച് സാധനങ്ങളും കൊണ്ട് മുങ്ങുന്നവർ നിരവധിയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ സ്റ്റാർട്ടപ്പ് ആയ വാക് (Vaak).

സെക്യൂരിറ്റി കാമറകളിൽ നിന്ന് ലഭിക്കുന്ന ഫൂട്ടേജ് ഉപയോഗിച്ചാണ് വാകിന്റെ സ്മാർട്ട്ഫോൺ ആപ്പ് പ്രവർത്തിക്കുന്നത്. ആളുകളുടെ പെരുമാറ്റം, ശരീര ഭാഷ, പരിഭ്രമം എന്നിവ മനസിലാക്കി അതിൽ നിന്നും സംശയകരമായ പെരുമാറ്റരീതിയുള്ളവരെ എഐ അൽഗോരിതം ഉപയോഗിച്ച് കണ്ടെത്തുകയാണ് ഈ ആപ്പ് ചെയ്യുന്നത്.

യോക്കോഹാമയിലെ സൂപ്പർമാർക്കറ്റിൽ ഒരു ഷോപ് ലിഫ്റ്ററെ പിടികൂടാൻ വാക് സോഫ്റ്റ് വെയർ സഹായിച്ചതോടെയാണ് സ്റ്റാർട്ടപ്പ് വാർത്തകളിൽ ഇടംപിടിച്ചത്.

ടൈക്കോ റീറ്റെയ്ൽ സൊല്യൂഷന്റെ റിപ്പോർട്ട് പ്രകാരം 2017-ൽ ഷോപ് ലിഫ്റ്റിംഗിലൂടെ മാത്രം റീറ്റെയ്ലർമാർക്ക് നഷ്ടമായത് 34 ബില്യൺ ഡോളറാണ്.

ഷോപ്പ് ലിഫ്റ്റിംഗ് മാത്രമല്ല, നിർമിത ബുദ്ധി ഉപയോഗിച്ച് മറ്റ് കുറ്റകൃത്യങ്ങളും തടയാൻ സാധിക്കുമെന്നാണ് വാകിന്റെ വിജയം സൂചിപ്പിക്കുന്നത്.

ഈ വർഷം റീറ്റെയ്ൽ ഇൻഡസ്ടറി 200 ബില്യൺ ഡോളറെങ്കിലും പുതു ടെക്നോളജിയിൽ നിക്ഷേപിക്കുമെന്നാണ് ഗാർട്ണർ ഇന്കിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ടെക് സ്റ്റാർട്ടപ്പുകൾക്ക് ഈ മേഖലയിൽ വലിയ അവസരങ്ങളാണ് വരാൻ പോകുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it