ജിയോയ്ക്ക് പിന്നാലെ നിക്ഷേപം വാരിക്കൂട്ടാന്‍ റീലയന്‍സ് റീറ്റെയ്‌ലും

ലോക്ക് ഡൗണ്‍ കാലത്ത് റിലയന്‍സ് ജിയോയിലേക്ക് രാജ്യാന്തര തലത്തില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിച്ച മുകേഷ് അംബാനി റിലയന്‍സ് റീറ്റെയ്‌ലിലും അത് ആവര്‍ത്തിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപക സ്ഥാപനമായ സില്‍വര്‍ ലേക്ക് 100 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുന്നതിയാണ് റിപ്പോര്‍ട്ട്. 5700 കോടിയുടെ വിപണി മൂല്യം കല്‍പ്പിക്കുന്ന റിലയന്‍സ് റീറ്റെയ്‌ലിന്റെ 1.75 ശതമാനം ഓഹരികള്‍ ഇതിലൂടെ സില്‍വര്‍ ലേക്കിന് നേടാനാകും.
കമ്പനിയുടെ പത്തു ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 570 കോടി ഡോളര്‍ സമാഹരിക്കുകയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ആദ്യം സില്‍വര്‍ ലേക്ക്, ജിയോയില്‍ 10,202 കോടി രൂപ നിക്ഷേപിച്ച് 2.08 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. മാത്രമല്ല, ഫേസ് ബുക്ക്, ഗൂഗ്ള്‍, ക്വാല്‍കോം, കെകെആര്‍ തുടങ്ങിയ 13 ഓളം സ്ഥാപനങ്ങളില്‍ നിന്നായി 1.52 ലക്ഷം കോടി രൂപ സമാഹരിക്കാനും ജിയോയ്ക്ക് കഴിഞ്ഞു. ജിയോയുടെ 32.97 ശതമാനം ഓഹരികളാണ് ഇത്തരത്തില്‍ റിലയന്‍സ് കൈമാറിയത്. രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സിന്റെ വിപണി മൂലധനം ഏകദേശം 13.91 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് റീറ്റെയ്ല്‍ 162936 കോടി രൂപ വിറ്റുവരവും 5448 കോടി രൂപ അറ്റാദായവും നേടിയിരുന്നു. അടുത്തിടെ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏകദേശം 24713 കോടി രൂപ മുടക്കി റിലയന്‍സ് ഏറ്റെടുത്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it