Begin typing your search above and press return to search.
ഇന്ന് ഓർഡർ ചെയ്താൽ ഇന്ന് കിട്ടും: ഇ-കോമേഴ്‌സ് പുതിയ ട്രെൻഡിലേക്ക്
ഇനി ഇഷ്ടപ്പെട്ട സാധങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്ത് കാത്തിരിക്കേണ്ട. ഓർഡർ ചെയ്ത അന്ന് തന്നെ അത് ഉപഭോക്താവിൻറെ കയ്യിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഇ-കോമേഴ്‌സ് കമ്പനികൾ.
ഈ പദ്ധതി വിജയിച്ചാൽ പാർസൽ ലോജിസ്റ്റിക്സ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനായിരിക്കും ഇത് തുടക്കം കുറിക്കുക. ഓഫ്‌ലൈൻ സ്റ്റോറുകളും ഓൺലൈൻ സ്റ്റോറുകളും തമ്മിലുള്ള അന്തരം ഗണ്യമായി കുറയും.
പലവിധത്തിലുള്ള പദ്ധതികളും ഇതിനായി ആലോചനയിലുണ്ട്. അതിലൊന്ന് 'ഹൈപ്പർ ലോക്കൽ' ആകുക എന്നതാണ്. അതായത് ഓർഡർ ചെയ്യപ്പെടുന്ന സാധനങ്ങൾ പ്രാദേശിക മാർക്കറ്റുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും ഉപഭോക്താവിലേക്ക് മണിക്കൂറുകൾക്കും എത്തിക്കുക.
ഉപഭോക്ത്യ സംതൃപ്തി ഉയരും എന്നതു മാത്രമല്ല ഇതിന്റെ മെച്ചം. ഇൻവെന്ററി, സ്റ്റോറേജ്, ഡെലിവറി എന്നിവക്ക് വേണ്ടിവരുന്ന ഉയന്ന ചെലവും ലാഭിക്കാം.
പല ഇ-കോമേഴ്‌സ് കമ്പനികളും തങ്ങളുടെ സെയിൽസ് പ്ലാറ്റ് ഫോമിനെ പ്രാദേശിക നിർമ്മാണ യൂണിറ്റുകളുമായും അതുപോലെ ഗൃഹോപകരണക്കമ്പനികളുടെ സ്റ്റോർ ഇൻവെന്ററിയുമായും ഇപ്പോൾത്തന്നെ ബന്ധിപ്പിച്ചു കഴിഞ്ഞു. മറ്റ് പലരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഫാഷൻ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമായ 'ഫൈൻഡ്' തങ്ങളുടെ ബ്രാൻഡ് ഇൻവെന്ററി ജബോങ്ങുമായും ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസുമായും ബന്ധിപ്പിച്ചു കഴിഞ്ഞെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി, ജബോങ്ങിന് ഫൈൻണ്ടിന്റെ കയ്യിലുള്ള നിരവധി ഫാഷൻ ബ്രാൻഡുകൾ ഉപയോഗിക്കാൻ കഴിയും. അതുപോലെ ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിന് ഇപ്പോൾ ഫൈൻഡിന്റെ 330 ഫാഷൻ ബ്രാൻഡുകൾ കൈകാര്യം ചെയ്യാൻ കഴിയും.
അരവിന്ദ് ലിമിറ്റഡിന്റെ ഭാഗമായ അരവിന്ദ് ഇന്റർനെറ്റ് ഓൺലൈൻ കമ്പനികളായ ഫ്ലിപ്കാർട്, മിന്ത്ര, ആമസോൺ ഇന്ത്യ, പേടിഎം മാൾ, ടാറ്റ ക്ലിക് എന്നിവക്ക് തങ്ങളുടെ 16 ഇൻ-ഹൗസ് ബ്രാൻഡുകൾ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ട് പറയുന്നു.
Next Story
Videos