ലാഭം 46.9 ബില്യണ്‍ ഡോളര്‍; സൗദി അരാംകോ തന്നെ ആഗോള തലത്തില്‍ ഒന്നാമന്‍

എണ്ണ വിപണിയിലെ മാന്ദ്യത്തിന്റെ ഫലമായി 2019 ന്റെ ആദ്യ ആറുമാസത്തില്‍ ലാഭം 12 ശതമാനം ഇടിഞ്ഞെങ്കിലും സൗദി അരാംകോ തന്നെ ഇപ്പോഴും ലോകത്തിലെ ഏറ്റവും ലാഭത്തിലോടുന്ന കമ്പനി

എണ്ണ വിപണിയിലെ മാന്ദ്യത്തിന്റെ ഫലമായി 2019 ന്റെ ആദ്യ ആറുമാസത്തില്‍ ലാഭം 12 ശതമാനം ഇടിഞ്ഞെങ്കിലും സൗദി അരാംകോ തന്നെ ഇപ്പോഴും ലോകത്തിലെ ഏറ്റവും ലാഭത്തിലോടുന്ന കമ്പനി. 46.9 ബില്യണ്‍ ഡോളറായിരുന്നു ആറുമാസത്തെ ലാഭമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ  അര്‍ദ്ധവാര്‍ഷിക വരുമാന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള കോര്‍പ്പറേറ്റ് കമ്പനികളായ ആപ്പിള്‍, ആമസോണ്‍.കോം എന്നിവയും മറ്റ് വന്‍കിട എണ്ണ ഉല്‍പാദകരും വരുമാന, ലാഭ കാര്യത്തില്‍ അരാംകോയുടെ പിന്നിലാണ്. ‘ഭൂമിയിലെ ഏറ്റവും വലുതും ഉല്‍പാദനക്ഷമവുമായ പെട്രോളിയം സ്രോതസുകള്‍ ഞങ്ങളുടെ പക്കലുണ്ട്’-അരാംകോയുടെ ധനകാര്യ, നയതന്ത്ര, വികസന വിഭാഗം  സീനിയര്‍ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍-ദബ്ബാഗ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഐ.പി.ഒ നടത്താനുള്ള നീക്കമാരംഭിച്ചുകഴിഞ്ഞു കമ്പനി. ഇന്ത്യയില്‍  റിലയന്‍സുമായി വന്‍ സഹകരണ പദ്ധതിക്കു രൂപം നല്‍കിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here