സൈബര്‍ ആക്രമണം വരാം: അക്കൗണ്ട് ഉടമകള്‍ക്ക് എസ്. ബി.ഐ മുന്നറിയിപ്പ്

സൈബര്‍ ആക്രമണമുണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.ഒരു വലിയ ഫിഷിംഗ് ആക്രമണത്തിലൂടെ, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വ്യാജ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അല്ലെങ്കില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ച് കുറ്റവാളികള്‍ ടാര്‍ഗറ്റു ചെയ്‌തേക്കാമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് എസ്ബിഐയൂടെ ജാഗ്രതാ നിര്‍ദ്ദേശം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുമെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. Ncov2019@gov.in ല്‍ നിന്ന് വരുന്ന ഇമെയിലുകളില്‍ ക്ലിക്കുചെയ്യുന്നതില്‍ നിന്ന് ദയവായി സ്വയം വിട്ടുനില്‍ക്കുക: എസ്ബിഐ ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കി. സൗജന്യ കൊവിഡ് -19 പരിശോധന എന്ന പേരിലാണ് ഇത്തരം മെയിലുകള്‍ വരുന്നതെന്നും ബാങ്ക് സൂചിപ്പിച്ചു.

സംശയാസ്പദമായ ഇമെയില്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ ഫിഷിംഗ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സിഇആര്‍ടി- ഇന്നില്‍ നിന്ന് റിപ്പോര്‍ട്ട്- ബാങ്ക് പറയുന്നു. രണ്ട് ദശലക്ഷം വ്യക്തിഗത / പൗരന്മാരുടെ ഇമെയില്‍ ഐഡികള്‍ കൈവശം ഉണ്ടെന്ന് സൈബര്‍ കുറ്റവാളികള്‍ അവകാശപ്പെടുന്നു. കൂടാതെ സൗജന്യ 'കോവിഡ് -19 ടെസ്റ്റിംഗ്'എന്ന വിഷയത്തില്‍ ഇമെയില്‍ അയയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പില്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it