വ്യാപാരികളുടെ കട തുറക്കൽ പ്രഖ്യാപനം; സർക്കാർ സമർദ്ദത്തിൽ!

സർക്കാർ അനുവദിച്ചാലും ഇല്ലെങ്കിലും ഓഗസ്റ്റ് 9 മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

അടുപ്പിക്കാൻ ശ്രമിച്ചാൽ മരണ൦ വരെ നിരാഹരസമര൦ നടത്തുമെന്ന് വ്യാപാരി വ്യവസായ എകോപന സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കട തുറക്കലിന് മുന്നോടിയായി 2മുതൽ 6വരെ സെക്രട്ടേറിയേറ്റിന് മുൻപിൽ ധർണ്ണ നടത്തു൦. കടകൾ തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ യെന്നു൦ വ്യാപാരികൾ വലിയ കടക്കെണിയിലാണെന്നു൦ ഇതല്ലാതെ വേറെ മാർഗമില്ലെന്നും വ്യാപാരികൾ പറയുന്നു.TPR ന്റെ പേര് പറഞ്ഞു പല സ്ഥലത്തും ആശാസ്ത്രീയമായ രീതിയിൽ ആണ് കടകൾ അടച്ചിട്ടിരിക്കുന്നത്.കട തുറക്കുന്ന വ്യാപാരികൾക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതായി വ്യാപാരികൾ പരാതി പ്പെടുന്നു.
സർക്കാർ വ്യാപാരികളെ അടിച്ചമർത്താനോ കടകൾ ബലമായി അടപ്പിച്ച് കേസെടുക്കാനോ ശ്രമിച്ചാൽ സെക്രട്ടേറിയേറ്റിനു മുന്നിൽ മരണ൦ വരെ നിരാഹരസമര൦ നടത്താനാണ് തിരുമാനമെന്നുസ൦സ്ഥാനപ്രസിഡൻെറ് ടി. നസിറുദ്ദീൻ അറിയിച്ചു.
ഇതിനിടയിൽ കേരളത്തിൽ കോവിഡ് കൂടി നിൽക്കുന്ന സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാമെന്ന് കേന്ദ്രം മുന്നറിപ്പ് നൽകി. കേരളം സൂക്ഷിക്കണമെന്നും വീഴ്ച്ച പാടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്. വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിന്റെ സൂചികയായ ആർ വാല്യൂ കേരളത്തിൽ 1.2ആണ്. ആർ വാല്യൂ ഒന്നിന് മുകളിൽ ആകുന്നത് കേരളത്തിൽ വൈറസ് വ്യാപിയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് കേന്ദ്രം കാണുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it