സാമ്പത്തിക പ്രതിസന്ധി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 15 ശതമാനം ഇടിഞ്ഞേക്കും

ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഇടിവുണ്ടായേക്കുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി). കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് വില്‍പ്പനയില്‍ 13-15 ശതമാനത്തോളം ഇടിവുണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

Smartphone sales to fall 15 perc in 2020: idc

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന 42 ശതമാനത്തോളം ഇടിയുമെന്ന് പറയുന്നു. കഴിഞ്ഞവര്‍ഷം 130 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റെങ്കില്‍ അത് 75 ദശലക്ഷത്തിലേക്ക് ഇടിയാനുള്ള സാധ്യതയാണുള്ളതെന്ന് ഐഡിസി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം കോവിഡിന് മുമ്പ് ഇന്ത്യയില്‍ 154-158 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്.

പുതിയ സാഹചര്യങ്ങളെത്തുടര്‍ന്ന് ലോകം കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കൂടേണ്ടതായിരുന്നെങ്കിലും ആ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത് ഇപ്പോഴത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയാണ്. പലര്‍ക്കും ജോലിയും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെടുന്നു. വേതനം കുറയുന്നു. മാത്രമല്ല കമ്പനികളുടെ ഉല്‍പ്പാദനത്തിലും സപ്ലൈ ചെയ്‌നിലും തടസങ്ങളുമുണ്ടായി. സ്മാര്‍ട്ട്‌ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത് വിലവര്‍ദ്ധനയ്ക്കും കാരണമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here