ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കീഴടക്കി സ്‌പൈഡര്‍മാന്‍

Spyder-man: No Way Home ഇതുവരെ കണ്ട ഏറ്റവും മികച്ച സ്‌പൈഡര്‍മാന്‍ സിനിമ എന്ന് പ്രേക്ഷര്‍ ഒന്നടങ്കം പറയുമ്പോള്‍ നേട്ടം ഇന്ത്യന്‍ തീയറ്ററുകള്‍ക്കാണ്. കൊവിഡിന് ശേഷം ഒരു സിനിമയ്ക്ക് ഇന്ത്യക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് സ്‌പൈഡര്‍മാന് ലഭിച്ചത്. ആദ്യ ദിനം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് പീറ്റര്‍ പാര്‍ക്കര്‍ നേടിയത് 47.5 കോടിയോളം രൂപയാണ്. മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പല തീയേറ്ററുകളിലും വെളുപ്പിന് നാലുമണി മുതല്‍ സ്‌പൈഡര്‍മാന്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നേടുന്ന രണ്ടാമത്തെ സിനിമയും സ്‌പൈഡര്‍മാന്‍ നോ വേ ഹോം ആണ്. ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടിയോളം രൂപ സിനിമ നേടുമെന്നാണ് കണക്കാക്കുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇന്ത്യയില്‍ നിന്ന് 446 കോടി രൂപ നേടിയിരുന്നു. ലോകമെങ്ങും മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ യുകെയില്‍ നിന്ന് മാത്രം ആദ്യദിനം 10.1 മില്യണ്‍ ഡോളറാണ് നേടിയത്. 15 മാര്‍ക്കറ്റുകളില്‍ നിന്നായി 43.6 മില്യണ്‍ ഡോളറാണ് സിനിമ സ്വന്തമാക്കിയത്.
ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമാത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമുമായി എത്തിയത്. ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ സ്‌പൈഡര്‍മാന് ലഭിക്കുന്ന സ്വീകാര്യത തീയേറ്റര്‍ ഉടമകള്‍ക്കും ആശ്വസമാവുകയാണ്. ഇന്ന് റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ സിനിമ പുഷ്പ, ഡിസംബര്‍ 22ന് എത്തുന്ന മെട്രിക്‌സ് സീരീസിലെ മൂന്നാമത്തെ ചിത്രം, ഷാഹിദ് കപൂറിന്റെ ജേഷ്‌സി തുടങ്ങിയവയാണ് ഡിസംബറിലെ പ്രധാന റിലീസുകള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it