എംടിസിഐഎല്ലിന്റെ 64.98 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് സ്റ്റെര്‍ലൈറ്റ് പവര്‍

സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡില്‍ (എസ്ടിഎല്‍) നിന്നാണ് സ്റ്റെര്‍ലൈറ്റ് പവര്‍ ഈ ഓഹരികള്‍ സ്വന്തമാക്കിയത്

സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന്റെയും (Sterlite Power) മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡിന്റെയും (എംഎസ്ഇടിസിഎല്‍) സംയുക്ത സംരംഭമായ മഹാരാഷ്ട്ര ട്രാന്‍സ്മിഷന്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എംടിസിഐഎല്‍) 64.98 ശതമാനം ഓഹരി സ്റ്റെര്‍ലൈറ്റ് പവര്‍ ഏറ്റെടുത്തു. സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡില്‍ (എസ്ടിഎല്‍) നിന്നാണ് സ്റ്റെര്‍ലൈറ്റ് പവര്‍ ഈ ഓഹരികള്‍ സ്വന്തമാക്കിയത്.

ഒരു പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ (OPGW) ഫൈബര്‍ നെറ്റ്വര്‍ക്കുകള്‍ക്കായുള്ള കമ്പനിയാണ് എംഎസ്ഇടിസിഎല്‍. മഹാരാഷ്ട്രയിലെ ടെലികോം, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി 3,162 കിലോമീറ്റര്‍ ഫൈബര്‍ ശൃംഖല എംഎസ്ഇടിസിഎല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഒപിജിഡബ്ല്യു ഫൈബര്‍ നെറ്റ്വര്‍ക്കുകള്‍ വിശ്വസനീയമായ ഡാറ്റ ഡെലിവറി സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുകയും ടെലികമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കായി നിലവിലുള്ള പവര്‍ യൂട്ടിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റെര്‍ലൈറ്റ് പവര്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. PPP OPGW (public-private partnership OPGW) മോഡല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആവര്‍ത്തിക്കാനാണ് സ്റ്റെര്‍ലൈറ്റ് പവര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കും മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 'ഡിജിറ്റല്‍ ഇന്ത്യ' വീക്ഷണം കൈവരിക്കുന്നതിന് ഇത്തരം വലിയ തോതിലുള്ള ഒപിജിഡബ്ല്യു ഫൈബര്‍ റോള്‍-ഔട്ട് അത്യാവശ്യമാണ്,'' അഗര്‍വ് പറഞ്ഞു.



Related Articles
Next Story
Videos
Share it