ജിയോ വരിക്കാരുടെ എണ്ണം 34 കോടി

റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണം 34 കോടി കവിഞ്ഞതായി 42-ാമത് റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി വെളിപ്പെടുത്തി. വരിക്കാരുടെ കാര്യത്തില്‍ മാത്രമല്ല വരുമാനം, ലാഭം എന്നിവയിലും കൈവരിക്കാനായ നേട്ടത്തിലൂടെ ഈ രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ ശൃംഖലയായി ജിയോ മാറിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വര്‍ക്ക് കൂടിയാണ് ജിയോ ഇപ്പോള്‍ - അംബാനി പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് വെല്‍ക്കം ഓഫറായി സൌജന്യ ഡാറ്റ നല്‍കിയുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവ് തന്നെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിച്ചു. ഇപ്പോള്‍ പ്രതിമാസം ഒരു കോടി പുതിയ ഉപയോക്താക്കളെ വീതം ജിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. വളര്‍ച്ച ഈ നിരക്കില്‍ തുടരുന്നപക്ഷം വൈകാതെ 50 കോടി ഉപഭോക്താക്കളെന്ന ലക്ഷ്യത്തിലേക്കെത്തും. നിലവില്‍ വേഗതയേറിയ എല്‍ടിഇ + നെറ്റ്വര്‍ക്കില്‍ ജിയോ പ്രവര്‍ത്തിക്കുന്നതിനാല്‍, കുറഞ്ഞ ചെലവില്‍ 5 ജി നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ എളുപ്പമായിരിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it