സുജ ചാണ്ടി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് എംഡി
നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി സുജ ചാണ്ടിയെ നിസാന്‍ നിയമിച്ചു. തിരുവനന്തപുരത്തുള്ള ഇന്ത്യയിലെ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല സുജ ചാണ്ടിക്കായിരിക്കും.
ഉപഭോക്താക്കളുടെ അനുഭവം, ഉത്പന്ന വികസനം, ഇലക്ട്രിക്ക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പുതു തലമുറ ഡിജിറ്റല്‍ ശേഷി വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുജയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബ്, നിസാന്റെ ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ശക്തി പകരാനായി പ്രവര്‍ത്തിക്കുമെന്ന് നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡണ്ടും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് പറഞ്ഞു.
ആഗോളതലത്തില്‍ ബിസിനസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്ങ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയമുള്ളയാളാണ് സുജ. രാജ്യത്തെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മേധാവിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. അതിന് മുമ്പ് പ്രമുഖ കണ്‍സള്‍റ്റന്‍സി സ്ഥാപനങ്ങളായ കെപിഎംജി, പിഡബ്ലുസി എന്നിവിടങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്.