സെബിയില്‍ പരാതി: സണ്‍ ഫാര്‍മയുടെ ഓഹരിവില കുത്തനെ താഴ്ന്നു
പ്രമുഖ മരുന്നു കമ്പനിയായ സണ്‍ ഫാര്‍മയുടെ ഓഹരിവില ആറുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയില്‍. കമ്പനിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ഓഹരിവിപണി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഓഹരിവിലയില്‍ ഇടിവുണ്ടായത്.
സണ്‍ ഫാര്‍മയുടെ ഉടമകളില്‍ ഒരാളായ സുധീര്‍ വാലിയയുടെ നേതൃത്വത്തിലുള്ള സുരക്ഷ റിയല്‍റ്റിയും ആദിത്യ മെഡിസെയ്ല്‍സ് എന്ന കമ്പനിയും തമ്മില്‍ 5800 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതില്‍ ക്രമക്കേട് ഉണ്ടോയെന്ന് പരിശോധിക്കണം എന്നാണ് സെബിയുടെ പരാതി. ആരോപണം പുറത്തുവന്നതോടെ സണ്‍ ഫാര്‍മയുടെ ഓഹരിവില 8.5 ശതമാനം ഇടിഞ്ഞ് 390.75 രൂപയിലെത്തി.
എന്നാല്‍ ആരോപണങ്ങള്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിഷേധിക്കുകയും ഇതിനെതിരെ സെബിയില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു. സണ്‍ ഫാര്‍മയുടെ ഉടമകളെക്കുറിച്ച് ക്രമക്കേട് സംബന്ധിച്ച പരാതി ഇതിന് മുമ്പും ഉയര്‍ന്നിട്ടുണ്ട്.