സ്വിഗ്ഗി ഡെലിവറി ബോയ്‌സില്‍ 10 ശതമാനം പേര്‍ സ്വന്തമായി ബിസിനസുള്ളവര്‍

അവരവരുടെ മേഖലയിലുള്ള അവസരങ്ങള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് പണം ലഭിക്കുന്ന ഫുഡ് ഡെലിവറി ജോലികള്‍ തെരഞ്ഞെടുക്കുന്നതായി സ്വിഗ്ഗിയുടെ സര്‍വേ.

സ്വിഗ്ഗിയുടെ പാര്‍ട് ടൈം ഡെലിവറി പാര്‍ട്‌ണേഴ്‌സില്‍ 37 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. ഇതില്‍ നാല് ശതമാനം പേര്‍ അഭിനയം, ഡാന്‍സ്, പാട്ട്, ഫിറ്റ്‌നസ് ട്രെയ്‌നിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് പാര്‍ട് ടൈം ഡെലിവറി ബോയ്‌സ് സ്വിഗ്ഗിക്ക് വേണ്ടി ജോലി ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിസ്റ്റുമാര്‍ക്കും പുറമേ പണത്തിന് ആവശ്യമുള്ള സംരംഭകരും പാര്‍ട് ടൈം ഡെലിവറി പാര്‍ട്ണര്‍ ആയി കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ടത്രെ. 10 ശതമാനം പാര്‍ട് ടൈം ഡെലിവറി പാര്‍ട്ണര്‍മാരും സ്വന്തമായി ബിസിനസ് നടത്തുന്ന സംരംഭകരാണെന്ന് സര്‍വേ പറയുന്നു.

പാര്‍ട് ടൈം ഡെലിവറി പാര്‍ട്‌ണേഴ്‌സില്‍ 28 ശതമാനം പേര്‍ അതില്‍ നിന്ന് കിട്ടുന്ന പണം വീട് വാങ്ങുക, കാര്‍ വാങ്ങുക തുടങ്ങിയ ജീവിതലക്ഷ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കുന്നു. 20 ശതമാനം പേര്‍ മറ്റുള്ള സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരാണെന്നും കമ്പനി പറയുന്നു. പകല്‍സമയം മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷം ഇവരിലേറെയും രാത്രി സമയം ഫുഡ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നു.

മെട്രോകള്‍, ടിയര്‍ 2, ടിയര്‍ 3 നഗരങ്ങള്‍ എന്നിവിടങ്ങളിലെ 16,000 പാര്‍ട് ടൈം റൈഡര്‍മാരിലാണ് സ്വിഗ്ഗി സര്‍വേ നടത്തിയത്. ഇതില്‍ കൊച്ചിയില്‍ നിന്നുള്ളവരും സര്‍വേയില്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it