സ്വിഗ്ഗിയുടെ സഹസ്ഥാപകന്‍ ഇനി വരുന്നത്് കരിയര്‍ ആക്‌സിലേറ്റര്‍ സ്റ്റാര്‍ട്ട് അപ്പുമായി
ഫുഡ് ടെക് വമ്പനായ സ്വിഗ്ഗിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ജെയ്മിനി കമ്പനി വിട്ടു. ഇനി കരിയര്‍ ആക്‌സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പിനൊപ്പം.
ശ്രീഹര്‍ഷ മജേതി, നന്ദന്‍ റെഡ്ഡി എന്നിവര്‍ക്കൊപ്പം 2014ല്‍ സ്വിഗ്ഗിയുടെ പിറവിയില്‍ നിര്‍ണായക പങ്കുവഹിച്ച രാഹുല്‍ ജെയ്മിനിയാണ് കമ്പനിയ്ക്ക് കരുത്തുറ്റ ടെക്‌നോളജി അടിത്തറ സ്ഥാപിച്ചത്. പെസ്റ്റോ ടെക് എന്ന കരിയര്‍ ആക്‌സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പിന്റെ സഹ സ്ഥാപകനായാണ് രാഹുല്‍ ജെയ്മിനി പോകുന്നത്.
രാജ്യത്ത് ഫുഡ് ടെക്ക് കമ്പനികളുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് സഞ്ചരിച്ചവരാണ് സ്വിഗ്ഗിയുടെ സ്ഥാപകര്‍. ഇപ്പോള്‍ കരിയര്‍ ആക്‌സിലേറ്റര്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക്, ആ ടീമിലെ സുപ്രധാന അംഗം ചുവടുമാറ്റുമ്പോള്‍ വരാനിരിക്കുന്ന ട്രെന്‍ഡിന്റെ സൂചനയാണോ അതെന്ന് ചോദിക്കുന്നവരും ഏറെ.
സ്വിഗ്ഗി ടെക്‌നോളജി രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് രാഹുലിന്റെ പിന്മാറ്റം. സ്വിഗ്ഗിയുടെ ഓഹരിയുടമയും ബോര്‍ഡ് അംഗവുമായി രാഹുല്‍ തുടരും. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണശീലങ്ങളെ തന്നെ മാറ്റി മറിച്ച സ്വിഗ്ഗിയുടെ ടെക്‌നോളജി പ്ലാറ്റ്‌ഫോം രാഹുലിന്റെ നേതൃത്വത്തിലുള്ള വളരെ ചെറിയൊരു ടീമാണ് വികസിപ്പിച്ചെടുത്തത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline