മത്സരം മുറുകുന്നു; ഡെലിവറി ബോയ്‌സിന്റെ പ്രതിഫലം കൂട്ടി സ്വിഗ്ഗിയും സൊമാറ്റോയും

രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ മികച്ച വളര്‍ച്ചയുടെ സൂചകമാണ് ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുത്തതോടെ ഡെലിവറി ബോയ്‌സിന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍. പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാക്കളായ സ്വിഗ്ഗിയും സൊമാറ്റോയും ആണ് ഈയിടെ പ്രതിഫലം വര്‍ധിപ്പിച്ചത്.

ഡെലിവറി ജീവനക്കാരുടെ ഇപ്പോഴത്തെ മാസ വരുമാനം 25,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലാണ്. ഡെലിവര്‍ ചെയ്ത ഓര്‍ഡറുകളുടെ എണ്ണം, യാത്ര ചെയ്ത ദൂരം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം.

കഴിഞ്ഞ ആറ് മാസത്തിനിടയിലാണ് ഇത്രയും വര്‍ദ്ധനവുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 10,000- 25,000 രൂപ വരെയായിരുന്നു പ്രതിമാസ വരുമാനം.

രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ മികച്ച വളര്‍ച്ചയുടെ സൂചകമാണ് ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി മൂന്ന് മടങ്ങ് വളര്‍ച്ചനേടുമെന്നാണ് ഈ രംഗത്തെ പ്രഗത്ഭരുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here