വായ്പാ മൊറട്ടോറിയം അപേക്ഷ നല്‍കി ടാറ്റ , ജിന്‍ഡാല്‍ കമ്പനികള്‍

ലോക്ഡൗണ്‍ സാഹചര്യത്തിലെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം ആനുകൂല്യം ലഭ്യമാകാന്‍ ബാങ്കുകളെ സമീപിച്ചിട്ടുള്ള നൂറു കണക്കിനു കമ്പനികളുടെ പട്ടികയില്‍ വന്‍കിട കോര്‍പ്പറേറ്റുകളായ ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, പിരമല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയും. റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ സമാഹരിച്ച ഡാറ്റ പ്രകാരം മൊറട്ടോറിയം തേടുന്ന 328 കമ്പനികളില്‍ പലതും താരതമ്യേന സുരക്ഷിതമായ എഎ റേറ്റിംഗുള്ളവയാണ്.

ഐസിആര്‍എയുടെ അഭിപ്രായത്തില്‍, പട്ടികയിലുള്ള ചില കമ്പനികള്‍ സാമ്പത്തിക തളര്‍ച്ച നേരിടുന്നവയല്ല. ചില കമ്പനികളുടെ സാമ്പത്തിക പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുകയാണ്. കടുപ്പമേറിയ മാസങ്ങള്‍ വരമെന്ന ആശങ്കയാകാം മൊറട്ടോറിയം ആനുകൂല്യം ലഭ്യമാകണമെന്ന ചിലരുടെ താല്‍പ്പര്യത്തിനു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. പുതിയ ധനസഹായ പദ്ധതി സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ദ്രവ്യത കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഈ കമ്പനികള്‍ വിശ്വസിക്കുന്നു - ഐസിആര്‍എയുടെ ഫിനാന്‍ഷ്യല്‍ റേറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അനില്‍ ഗുപ്ത പറഞ്ഞു. മൊറട്ടോറിയം കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍ ഈ കാലയളവിലെ മുഴുവന്‍ പലിശയും വായ്പക്കാര്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട്, മൈക്രോഫിനാന്‍സ് കമ്പനികള്‍, ആശുപത്രികള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ പോലുള്ള മേഖലകളിലേതാണ് ഐസിആര്‍എയുടെ പട്ടിക. ടാജ് ജിവികെ ഹോട്ടല്‍സ്, ലെമന്‍ ട്രീ ഹോട്ടല്‍സ് ്, ജിഎംആര്‍ ഹൈദരാബാദ് ഏവിയേഷന്‍ സെസ് ലിമിറ്റഡ് എന്നിവയാണ് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലയിലെ ചില വലിയ പേരുകള്‍. ഉരുക്ക് മേഖലയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡും വായ്പ അടയ്ക്കുന്നതിന് മൊറട്ടോറിയം തേടി. ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് പ്രമുഖരായ പ്രസ്റ്റീജ് ഗ്രൂപ്പും പട്ടികയിലുണ്ട്.

ഇന്തോസ്റ്റാര്‍ ക്യാപിറ്റല്‍ ഫിനാന്‍സ് ലിമിറ്റഡ്, പിരമല്‍ ക്യാപിറ്റല്‍ & ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, സ്പന്ദന സ്‌പോര്‍ട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീന്‍ ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (എന്‍ബിഎഫ്സി) മൈക്രോഫിനാന്‍സ് കമ്പനികളും (എംഎഫ്ഐ) പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it