മിസ്ത്രിയെ പ്രതിരോധിക്കാന്‍ ടാറ്റ സുപ്രിം കോടതിയില്‍
ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിക്കണമെന്ന നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. മിസ്ത്രിയുടെ നിയമനവും ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്‍. ചന്ദ്രശേഖരനെ അയോഗ്യനാക്കിയ ഉത്തരവും സ്റ്റേ ചെയ്യണമെന്ന് ടാറ്റാ സണ്‍സിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്നു.
ഡിസംബര്‍ 18 നാണ് സൈറസ് മിസ്ത്രിയെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടാറ്റാ സണ്‍സ് നടപടി ട്രിബ്യൂണല്‍ റദ്ദ് ചെയ്തത്. എന്നാല്‍ സൈറസ് മിസ്ത്രിയുടെനിയമനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി. ടാറ്റാ ഗ്രൂപ്പിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടിയും ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
സൈറസ് മിസ്ത്രിയെ രത്തന്‍ ടാറ്റാ നേരിട്ട് ഇടപ്പെട്ടാണ് സ്ഥാനഭ്രഷ്ടനാക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനും ഇഷ്ടക്കാരനുമായ ചന്ദ്രശേഖരനെ ആ കസേരയില്‍ അവരോധിച്ചു.മുന്നു വര്‍ഷമായി ടാറ്റാ ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline