ജെറ്റ് എയർവേയ്സ് ഏറ്റെടുക്കൽ: തിടുക്കം വേണ്ടെന്ന് ടാറ്റ ഡയറക്ടർ ബോർഡ്
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടികൾ പതുക്കെയാക്കണമെന്ന് ടാറ്റ ഡയറക്ടർ ബോർഡിന്റെ നിർദേശം.
ഡിസംബർ മൂന്നാം വാരം നടക്കാനിരിക്കുന്ന മീറ്റിംഗിൽ കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനിരിക്കുകയാണ് ബോർഡ് അംഗങ്ങൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൃത്യമായ ഗൃഹപാഠം ഇല്ലാതെ 14,300 കോടി രൂപയുടെ കരാറിലേക്ക് എടുത്തുചാടാൻ സാധിക്കില്ലെന്ന് ഒരു ബോർഡ് അംഗം പറഞ്ഞതായാണ് റിപ്പോർട്ട്.
ടാറ്റയുടെയും സിംഗപ്പൂർ എയർലൈനിന്റെയും സംയുക്ത സംരംഭമായ ടാറ്റ എസ്ഐഎ എയർലൈനുമായി ജെറ്റ് എയർവേയ്സിനെ ലയിപ്പിക്കാനാണ് പദ്ധതി.
ജെറ്റ് എയര്‍വേയ്സ് തുടര്‍ച്ചയായി മൂന്നാം പാദത്തിലും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
നിലവില്‍ ജെറ്റിന്റെ 51 ശതമാനം ഓഹരി നരേഷ് ഗോയലിന്റെ കൈയിലാണ്. ജെറ്റ് എയര്‍വേയ്സിന്റെ തലപ്പത്തുനിന്ന് മാറണമെന്ന ആവശ്യത്തിന് നരേഷ് ഗോയല്‍ വഴങ്ങിയതോടെയാണ് ചര്‍ച്ച പുരോഗമിച്ചത്.