40000 തുടക്കക്കാര്‍ക്ക് തൊഴില്‍ അവസരം നല്‍കും: ടിസിഎസ്

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഐ ടി മേഖലയിലുടനീളം തൊഴില്‍ നഷ്ട ഭീഷണി നിലനില്‍ക്കുന്നതിനിടെ 40000 പേര്‍ക്ക് പുതുതായി തൊഴില്‍ അവസരം നല്‍കാനുള്ള നീക്കവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ കഴിഞ്ഞ വര്‍ഷം തുടക്കക്കാര്‍ക്ക് നല്‍കിയ ഓഫറുകള്‍ പാലിച്ചുവെന്നും ടിസിഎസ് ഗ്ലോബല്‍ എച്ച് ആര്‍ ഹെഡ് മിലിന്ദ് ലക്കാഡ് അറിയിച്ചു.

ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം വലിയ രീതിയില്‍ കുറഞ്ഞെങ്കിലും 40000 തുടക്കക്കാരെ കമ്പനിയുടെ ഭാഗമാക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസസ് കമ്പനിയായ ടിസിഎസ് ലക്ഷ്യമിടുന്നത്. ഇതില്‍ 2000ത്തോളം പേരെ അമേരിക്കയില്‍ നിന്നായിരിക്കും കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ കണ്ടെത്തുന്നത്.അമേരിക്കയില്‍ എന്‍ജീനീയര്‍മാരെ കൂടാതെ പ്രധാന ബിസിനസ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. 2014 മുതല്‍ 20000 അമേരിക്കക്കാര്‍ക്കാണ് ടിസിഎസ് ജോലി നല്‍കിയിട്ടുള്ളത്.

എച്ച് 1 ബി, എല്‍ 1 വര്‍ക്ക് വിസ സംബന്ധിച്ച ട്രംപ് സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് മിലിന്ദ് ലക്കാഡ് പറയഞ്ഞു.ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ രീതിയിലുള്ള സംഭാവനകളാണ് ടിസിഎസ് നല്‍കിവരുന്നത്. എച്ച് 1 ബി വിസയെ കൂടുതലായി ആശ്രയിക്കുന്ന പ്രവണതയില്‍ നിന്ന് ടിസിഎസ് മാറുന്ന കാര്യം ആലോചിച്ചുവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it