ടെലികോം മേഖലയിൽ 60,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട് 

നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ ടെലികോം മേഖലയിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് വിദഗ്ധർ. വിവിധ പ്രവർത്തന മേഖലകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

ടെലികോം ഓപ്പറേറ്റർമാർ, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കമ്പനികൾ, ടവർ കമ്പനികൾ, മേഖലയുമായി ബന്ധപ്പെട്ട റീറ്റെയ്ൽ യൂണിറ്റുകൾ എന്നിവയിലെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഏകദേശം 60,000 മുതൽ 65,000 വരെ പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഉപഭോക്‌തൃ സേവനം, ഫിനാൻസ് കൈകാര്യം ചെയ്യൽ എന്നീ വിഭാഗത്തിലാണ് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാവുകയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇൻഡസ്ടറി സ്ഥിരത കൈവരിക്കുന്നതോടെ ജോലി നിയമനങ്ങൾ പുനരാരംഭിക്കുമെന്നും ആ ഘട്ടത്തിൽ കൂടുതൽ ഫ്രഷേഴ്‌സിനെ നിയമിക്കാനായിരിക്കും കമ്പനികൾ താല്പര്യപ്പെടുകയെന്നും സ്റ്റാഫിങ് സേവന ദാതാക്കളായ ടീം ലീസ് സർവീസസ് പറയുന്നു.

വരാൻ പോകുന്ന നിയമനങ്ങളിൽ കൂടുതലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ എന്നീ വിഭാഗങ്ങളിലായിരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it