സൂപ്പര്‍മാര്‍ക്കറ്റില്‍ പതിയിരിക്കുന്ന അപകടം ഇതാണ്

സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും എടുത്തുമാറ്റി. ഇനി ഓരോരുത്തരും സ്വയം സൂക്ഷിക്കേണ്ട ഘട്ടമാണല്ലോ. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും രോഗം പടരുന്നതിന് കാരണമായേക്കാം. അത്തരത്തിലൊരു അപകടസാധ്യതയാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിലെ പ്രൊഫസര്‍ സാലി ബ്ലൂംഫീല്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരിക്കുന്ന സാധനങ്ങളില്‍ തൊടുകയും മണത്തുനോക്കുകയും ചെയ്യുന്നത് വൈറസ് ഉള്ളിലെത്താന്‍ കാരണമാകുമെന്ന് ഇവര്‍ പറയുന്നു. മണിക്കൂറില്‍ 23 തവണ നാം ഇത് ചെയ്യുന്നുണ്ടെന്നാണ് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളത്. വെറും ഒരു മില്ലി ഉമിനീരില്‍ 7എം വൈറസ് ഉണ്ടാകുമത്രെ.

സൂപ്പര്‍മാര്‍ക്കറ്റില്‍ ചെക്കൗട്ട് ചെയ്യുന്ന സ്ഥലമാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നും കാഷ് ഇടപാടുകള്‍ പരമാവധി കുറയ്ക്കാനും സാലി ബ്ലൂംഫീല്‍ഡ് ആവശ്യപ്പെടുന്നു. സാമൂഹിക അകലം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തീര്‍ച്ചയായും പാലിക്കണം.

ഓണ്‍ലൈന്‍ ഡെലിവറിയായി ലഭിക്കുന്ന ഉണങ്ങിയ ഉല്‍പ്പന്നങ്ങള്‍ മൂന്ന് ദിവസത്തേക്ക് ക്വാറന്റൈന്‍ ആയി സൂക്ഷിക്കണമെന്നും ഗ്രോസറി കഴുകിയെടുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it