വീണ്ടും വമ്പന്‍ നിക്ഷേപം; രണ്ട് മാസക്കാലം കൊണ്ട് റിലയന്‍സ് ജിയോയിലെത്തിയത് 1.04 ലക്ഷം കോടി രൂപ

എട്ടാഴ്ചയ്ക്കിടയിലെ അടുത്ത രണ്ട് നിക്ഷേപങ്ങള്‍ കൂടി പുറത്തു വിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമ്‌സില്‍ ഇത്തവണ നിക്ഷേപം നടത്തിയിരിക്കുന്നത് എയര്‍ബിഎന്‍ബി, ഊബര്‍, സ്പോട്ടിഫൈ എന്നിവപോലുള്ള ആധുനിക സാങ്കേതിക കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ആഗോള അസറ്റ് കമ്പനിയായ ടിപിജിയും ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ എല്‍ കാറ്റര്‍ട്ടണുമാണ്. ടിപിജി ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത് 4,546.80 കോടി രൂപയാണ്. എല്‍ കാറ്റര്‍ട്ടണ്‍ 894.50 കോടി രൂപയും. വ്രൂം, പെലോടോണ്‍, ക്ലാസ്സ്പാസ്സ്, ഔണ്‍ഡേസ്, ഫാബ് ഇന്ത്യ തുടങ്ങിയ നൂതനമായ ചില ബ്രാന്‍ഡുകള്‍ നിര്‍മിക്കുന്നതിന് പിന്നില്‍ എല്‍ കാറ്റര്‍ട്ടണ്‍ നേരത്തെയും ഇന്ത്യന്‍ ഹോട്ട് ബ്രാന്‍ഡുകളോട് കൈകോര്‍ത്തിട്ടുണ്ട്.

ടിപിജി യുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമിലെ 0.93 ശതമാനവും എല്‍ കാറ്റര്‍ട്ടന്റെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമിലെ 0.39 ശതമാനം ഓഹരിയിലേക്ക് വിവര്‍ത്തനം ചെയ്യും. ഇപ്പോഴുള്ള നിക്ഷേപങ്ങള്‍ കൂടെയാകുമ്പോള്‍ തുടര്‍ച്ചയായ കഴിഞ്ഞ എട്ട് ആഴ്ചയില്‍ ജിയോ 10 നിക്ഷേപകര്‍ക്കായി കമ്പനിയുടെ 22.3 ശതമാനം ഓഹരികളാണ് വിറ്റഴിച്ചിരിക്കുന്നത്. ഏപ്രില്‍ 22 മുതല്‍ നടന്ന ഓഹരി വില്‍പ്പനയില്‍ പ്രമുഖ ആഗോള നിക്ഷേപകരായ ഫെയ്സ്ബുക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ എന്നിവരില്‍ നിന്ന് ജിയോ 104,326.95 കോടി രൂപ സമാഹരിച്ചു.

ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകള്‍ സൃഷ്ടിക്കുന്നതില്‍ എല്‍ കാറ്റര്‍ട്ടണിന്റെ അമൂല്യമായ അനുഭവത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഞാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു, കാരണം ഡിജിറ്റല്‍ നേതൃത്വം നേടുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും ഉപഭോക്തൃ അനുഭവവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ചെറുകിട ബിസിനസ്സുകളെയും സേവിക്കുന്ന ആഗോള സാങ്കേതിക ബിസിനസുകളില്‍ നിക്ഷേപം നടത്തിയതിന്റെ ട്രാക്ക് റെക്കോര്‍ഡാണ് ഞങ്ങളെ ആകര്‍ഷിച്ചതെന്ന് രണ്ടു നിക്ഷേപകരെയും സ്വാഗതം ചെയ്തുകൊണ്ട് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യയിലുടനീളം 388 ദശലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള, ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്‌ഫോമാണ് ജിയോ പ്ലാറ്റഫോംസ്. പുതിയ ബിസിനസ് കൂട്ടുകെട്ടുകളിലൂടെ ഇന്ത്യയുടെ തന്നെ സമ്പദ് വ്യവസ്ഥാ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അംബാനി പ്രസ്താവനയില്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടയില്‍ ചരിത്രപരമായ നിക്ഷേപങ്ങള്‍ തന്നെയാണ് റിലയന്‍സ് ഇന്ത്യന്‍ എക്കോണമിയില്‍ കോറിയിടുന്നതെന്നാണ് വ്യവസായ ലോകത്തെ ചര്‍ച്ച.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it