കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു; വ്യാപാരക്കമ്മിയും

ഇന്ത്യയുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായി രണ്ടാം മാസവും ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസത്തില്‍ കയറ്റുമതി കുറഞ്ഞത് 6.57 ശതമാനമാണ്.തുക 26 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. പ്രധാനമായും പെട്രോളിയം, എന്‍ജിനീയറിംഗ്, ആഭരണം, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ കുറവാണുണ്ടായത്. 30 ല്‍ 22 ഇനങ്ങളിലും ഇടിവു സംഭവിച്ചു.

ഇറക്കുമതിയും സെപ്റ്റംബര്‍ മാസത്തില്‍ കുറഞ്ഞു.13.85 ശതമാനം ഇടിവോടെ 36.89 ബില്യണ്‍ ഡോളറായി. ഇതുമൂലം വ്യാപാര കമ്മിയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യാനായത് ആശ്വാസമായി. വ്യാപാരക്കമ്മി 10.86 ബില്യണായി കുറഞ്ഞു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന വ്യാപാര കമ്മിയാണിത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വ്യാപാരക്കമ്മി 14.95 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണ ഇറക്കുമതി 62.49 ശതമാനം ഇടിഞ്ഞ് 1.36 ബില്യണ്‍ ഡോളറിന്റേതായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it